അൻവറിനെ സ്വാഗതം ചെയ്ത പോസ്റ്റ് പിൻവലിച്ചു

മലപ്പുറം: പി.വി.അൻവർ എം.എൽ.എയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ടത് ചർച്ചയായതോടെ മുസ്ലിംലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരി അത് പിൻവലിച്ചു. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും ദുഷ്ടശക്തികൾക്കെതിരെ ഒരുമിച്ച് പോരാടാമെന്നും ഇക്ബാൽ കുറിച്ചിരുന്നു. അൻവർ പെട്ടെന്ന് ആർക്കുമുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ലെന്നും പറഞ്ഞിരുന്നു.

അതേസമയം, പി.വി.അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അൻവറിനെ സ്വാഗതം ചെയ്തത് അറിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. അൻവറിനെ മുസ്ലിം ലീഗിലേക്ക് സ്വാഗതം ചെയ്തുവെന്ന രീതിയിൽ വരുന്ന വാർത്തകൾ വ്യാജമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമും പറഞ്ഞു. അൻവറിനെ ലീഗിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന പരാമർശം പോസ്റ്റിലില്ല.


Source link
Exit mobile version