KERALAMLATEST NEWS

അൻവറിനെ പിന്തുണയ്‌ക്കില്ല: എ.എ. റഹീം

തിരുവനന്തപുരം: സി.പി.എമ്മിനെയും സർക്കാരിനെയും ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ പി.വി. അൻവർ എം.എൽ.എയെ പിന്തുണയ്‌ക്കില്ലെന്ന് ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ.എ. റഹീം എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അൻവറിന്റെ നിലപാടുകൾ ആർക്കാണ്‌ സഹായകമാകുന്നതെന്നറിയാൻ വാർത്തകൾ ശ്രദ്ധിച്ചാൽ മതി. ഇ.എം.എസിനെയും അൻവറിനെയും താരതമ്യം ചെയ്യാനാവില്ല. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ കോൺഗ്രസിൽ പ്രവർത്തിച്ച്‌, കമ്യൂണിസത്തിൽ ആകൃഷ്‌ടനായി ചരിത്രപുരുഷനായി മാറിയ വ്യക്തിയാണ്‌ ഇ.എം.എസ് എന്നും റഹീം പറഞ്ഞു. ബഹുരാഷ്ട്ര, ഐ.ടി, ഇൻഷ്വറൻസ് കമ്പനികളുടെ തൊഴിൽ ചൂഷണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡി.വൈ.എഫ്‌.ഐ രാജ്യവ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കും. അമിത ജോലിഭാരത്താൽ മരിച്ച അന്ന സെബാസ്റ്റ്യന്റെ അനുഭവം ആവർത്തിക്കാതിരിക്കാനുള്ള ഇടപെടലുകൾക്കാണ് ഡി.വൈ.എഫ്‌.ഐ തുടക്കമിടുന്നതെന്നും റഹീം അറിയിച്ചു.


Source link

Related Articles

Back to top button