Site icon onlinekeralanews.com

അല്ലു അർജുൻ – അറ്റ്‌ലി ചിത്രത്തിൽ അനുഷ്ക ശർമ്മ


അല്ലു അർജുൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻ ഫിക്ഷൻ ബ്രഹ്മാണ്ഡ ചിത്രത്തിൽ ബോളിവുഡ് താരം അനുഷ്ക ശർമ്മയും.ക്രിക്കറ്റ് താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്ടനുമായ വിരാട് കോലിയുടെ ഭാര്യയായ അനുഷ്ക ശർമ്മ ഇതാദ്യമായാണ് തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. പാൻ ഇന്ത്യൻ തലത്തിൽ അറ്റ്ലി ഒരുക്കുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ, ജാൻവി കപൂർ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് നായികമാർ. ഡാൻസ് നമ്പരുമായി പൂജ ഹെഗ്ഡെ എത്തുന്നുണ്ട്.ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അല്ലുവിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങുമെന്ന് സൂചന. ഏപ്രിൽ 8ന് ആണ് അല്ലു അർജുന്റെ പിറന്നാൾ. 2025 ഏപ്രിൽ 8ന് പിറന്നാൾ ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ വി എഫ് എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ് എക്സ് സ്റ്റുഡിയോ ആണ്.


Source link
Exit mobile version