സിറ്റി-ആഴ്സണൽ സമനില
മാഞ്ചസ്റ്റർ: ഇപിഎൽ ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി-ആഴ്സണൽ പോരാട്ടം 2-2ന്റെ സമനിലയിൽ. സ്വന്തം കാണികളുടെ മുന്നിൽ തോൽവി ഉറപ്പിച്ച സിറ്റിക്ക് 90+8ാം മിനിറ്റിൽ ജോണ്‍ സ്റ്റോണ്‍സ് സമനില നൽകി. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റിൽ എർലിംഗ് ഹാലൻഡ് സിറ്റിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി തീരും മുന്‍പേ റിക്കാർഡോ കലാഫിയോറി (22’) ആഴ്സണലിനു സമനില നൽകി. 45+1-ാം മിനിറ്റിൽ ഗബ്രിയേൽ മഖാലീസ് പീരങ്കിപടയെ മുന്നിലെത്തിച്ചു. എന്നാൽ ജയം പ്രതീക്ഷിച്ച ആഴ്സണലിന്റെ മോഹങ്ങൾ പൊരുതിക്കളിച്ച സിറ്റി അവസാന മിനിറ്റിൽ തകർത്തു.
മറ്റ് മത്സരങ്ങളിൽ ലിവർപൂൾ 3-0ന് ബോണ്‍മൗത്തിനെ തകർത്തു. ചെൽസി 3-0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ്-ക്രിസ്റ്റൽ പാലസ് മത്സരം ഗോൾരഹിത സമനിലയായി.
Source link