മാഡ്രിഡ്: പകരക്കാരനായി ഇറങ്ങി ഒരു ഗോൾ നേടുകയും ഒരണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത വിനീഷ്യസ് ജൂണിയറുടെ മികവിൽ ലാ ലിഗയിൽ നിലവിലെ ചാന്പ്യ·ാരായ റയൽ മാഡ്രിഡിനു ജയം. പിന്നിൽനിന്നശേഷം 4-1ന് എസ്പാനിയോളിനെ തകർത്തു. തുടക്കം മുതലേ ആധിപത്യം പുലർത്തിയ റയലിന്റെ വലയിൽ അപ്രതീക്ഷിതമായി പന്ത് കയറി. ഗോൾകീപ്പർ തിബോ കോർട്വയുടെ അബദ്ധം ഓണ്ഗോളിൽ കലാശിച്ചു. നാലു മിനിറ്റ് കഴിഞ്ഞ് ഡാനി കാർവാഹലിലൂടെ ആതിഥേയർ സമനില നേടി. 75-ാം മിനിറ്റിൽ വിനീഷ്യസിന്റെ ക്രോസിൽ റോഡ്രിഗോ റയലിനെ മുന്നിലെത്തിച്ചു. 78-ാം മിനിറ്റിൽ കിലിയൻ എംബപ്പെയുടെ പാസിൽ വിനീഷ്യസും ഗോൾ നേടി. 90-ാം മിനിറ്റിൽ എംബപ്പെ പെനാൽറ്റിയിലൂടെ റയലിന്റെ നാലാം ഗോളും നേടി.
Source link