അൽജസീറ ഓഫീസിൽ ഇസ്രയേൽ സൈന്യം


ദു​​​​​ബാ​​​​​യ്: വാ​​​​​ർ​​​​​ത്താ ചാ​​​​​ന​​​​​ലാ​​​​​യ അ​​​​​ൽ​​​​​ജ​​​​​സീ​​​​​റ​​​​​യു​​​​​ടെ വെ​​​​​സ്റ്റ്ബാ​​​​​ങ്കി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ൽ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി ഇ​​​​​സ്ര​​​​​യേ​​​​​ൽ സൈ​​​​​ന്യം. ഇന്നലെ പു​​​​​ല​​​​​ർ​​​​​ച്ചെ വെ​​​​​സ്റ്റ് ബാ​​​​​ങ്കി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ലാ​​​​​ണ് റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. 45 ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്ക് ബ്യൂ​​​​​റോ അ​​​​​ട​​​​​ച്ചി​​​​​ടാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ​​​സേ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. സൈ​​​​​ന്യം ബ്യൂ​​​റോ​​​യി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​ന്‍റെ​​​യും അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ​​​യും ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ത​​​​​ത്സ​​​​​മ​​​​​യം അ​​​​​ൽ​​​​​ജ​​​​​സീ​​​​​റ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു.

മാ​​​​​ധ്യ​​​​​മ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി​​​​​യ​​​​​താ​​​​​യി ഇ​​​​​സ്ര​​​​​യേ​​​​​ൽ പി​​​​​ന്നീ​​​​​ട് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഭീ​​​​​ക​​​​​ര​​​​​ത പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും തീ​​​​​വ്ര​​​​​വാ​​​​​ദ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ചാ​​​​​ന​​​​​ൽ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ആ​​​രോ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു.


Source link
Exit mobile version