SPORTS

ജ​​യ​​വു​​മാ​​യി ഇ​​ന്ത്യ ഡി​​യും എ​​യും


അ​​ന​​ന്ത​​പു​​ർ: ദു​​ലീ​​പ് ട്രോ​​ഫി ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ ക​​ന്നി സെ​​ഞ്ചു​​റി പാ​​ഴാ​​യാ​​യി​​ല്ല. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ സ​​ഞ്ജു​​വും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ റി​​ക്കി ഭു​​യി​​യും സെ​​ഞ്ചു​​റി​​യു​​മാ​​യി തി​​ള​​ങ്ങി​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ബി​​ക്കെ​​തി​​രേ ഇ​​ന്ത്യ ഡി​​ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം. 258 റ​​ണ്‍​സി​​ന്‍റെ ജ​​യ​​മാ​​ണ് ഇ​​ന്ത്യ ഡി ​​നേ​​ടി​​യ​​ത്. 373 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ ഇ​​ന്ത്യ ബി, 22.2 ​​ഓ​​വ​​റി​​ൽ 116 റ​​ണ്‍​സി​​ന് എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യി. ആ​​റു വി​​ക്ക​​റ്റെ​​ടു​​ത്ത അ​​ർ​​ഷ്ദീ​​പ് സിം​​ഗ്, നാ​​ലു വി​​ക്ക​​റ്റെ​​ടു​​ത്ത ആ​​ദി​​ത്യ താ​​ക്ക​​റെ എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ ബി​​യെ ത​​ക​​ർ​​ത്ത​​ത്. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ ഡി​​ക്കാ​​യി ബോ​​ൾ ചെ​​യ്ത​​ത് ഇ​​വ​​ർ മാ​​ത്ര​​മാ​​ണ്. നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഢി​​യാ​​ണ് (40 നോ​​ട്ടൗ​​ട്ട്) ഇ​​ന്ത്യ ബി​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ദു​​ലീ​​പ് ട്രോ​​ഫി​​യി​​ൽ ഇ​​ന്ത്യ ഡി​​യു​​ടെ ആ​​ദ്യ വി​​ജ​​യ​​മാ​​ണി​​ത്. ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളും ഇ​​ന്ത്യ ഡി ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.​​സ്കോ​​ർ: ഇ​​ന്ത്യ ഡി 349 & 305, ​​ഇ​​ന്ത്യ ബി 282, 115.

​​മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ എ 132 ​​റ​​ണ്‍​സി​​ന് ഇ​​ന്ത്യ സി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സ്കോ​​ർ 297, 286/8. ഇ​​ന്ത്യ സി 234, 217. ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 350 റ​​ണ്‍​സ് വി​​ജ​​യ ല​​ക്ഷ്യ​​വു​​മാ​​യി ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ ബി​​യെ മൂ​​ന്നു വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി​​യ പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യും താ​​നി​​ഷ് കോ​​ട്യാ​​നും ര​​ണ്ടു വി​​ക്ക​​റ്റ് നേ​​ടി​​യ അ​​ഖ്വി​​ബ് ഖാ​​നും ത​​ക​​ർ​​ത്തു. ഒ​​രു വി​​ക്ക​​റ്റ് ഷ​​മാ​​സ് മു​​ലാ​​നി നേ​​ടി. 111 റ​​ണ്‍​സു​​മാ​​യി സാ​​യി സു​​ദ​​ർ​​ശ​​ൻ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ ബി​​യു​​ടെ ടോ​​പ് സ്കോ​​റ​​റാ​​യി.


Source link

Related Articles

Back to top button