ഇറാനിൽ ഖനി സ്ഫോടനത്തിൽ 34 പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാനിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 34 തൊഴിലാളികൾ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ടെഹ്റാന് തെക്ക് കിഴക്കുള്ള തബാസിലാണ് അപകടമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ ഖനിക്കുള്ളിൽ എഴുപതോളം തൊഴിലാളികളുണ്ടായിരുന്നു. തുരങ്കത്തിന്റെ 200 മീറ്റർ താഴ്ചയിൽ 17 പേർ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.
ഇവർക്കായുള്ള തെരച്ചിൽ നടന്നുവരികയാണ്. മീഥൈൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. തബാസിലുള്ള മദാൻജൂ കമ്പനിയുടെ ഖനിയിലാണ് സ്ഫോടനമുണ്ടായത്.
Source link