മധുവിന് ഇന്ന് പിറന്നാൾ മധുരം @ 91

തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം മധു സാറിന് ഇന്ന് 91. രാവിലെ ഉണരുന്ന ശീലമില്ല. ഇന്ന് ആരെങ്കിലുമൊക്കെ വിളിച്ചുണർത്തും.ദേഷ്യം വരും. പിറന്നാൾ ആശംസക്കാരോട് മുഖം കറുപ്പിക്കുന്നതെങ്ങനെ. ചിരിച്ചുകൊണ്ട് നിൽക്കാം… മധു സാർ ചിരിക്കുന്നു.
ഇന്നലെ ആശംസ നേരാൻ വിളിച്ചപ്പോൾ തിരക്കിലാണ്. പിറന്നാൾ വരും പോകും ഞാനിവിടെയുണ്ടാകും. ഇവരൊക്കെ ആഘോഷിക്കുന്നു ഞാൻ കൂടെ നിൽക്കുന്ന ആത്രമാത്രം.
ഇന്ന് ബന്ധുക്കൾക്കൊപ്പം പിറന്നാൾ സദ്യ കഴിക്കും. ആഘോഷമൊന്നും ഇഷ്ടമുള്ള ആളല്ല. നമ്മുടെ സന്തോഷത്തിന് നിൽക്കുന്നതാണ് മകൾ ഉമ പറഞ്ഞു.
പിറന്നാൾ രാത്രി 12 കഴിഞ്ഞപ്പോൾ മധു സാർ ടി.വിക്കു മുന്നിൽ ഏറ്റവും പുതിയ ഒ.ടി.ടി ചിത്രം നുണക്കുഴി കണാനിരുന്നു. ടർബോ, തലവൻ ഒക്കെയാണ് കഴിഞ്ഞ ദിവസം കണ്ടത്.
അഭിനയിച്ച് കൊതി തീർന്നു. എങ്കിലും എന്റെ പ്രായത്തിനുള്ള കഥാപാത്രം വന്നാൽ, സ്ക്രിപ്റ്റ് കൊള്ളാമെന്ന് തോന്നിയാൽ അഭിനയിക്കും.
മകളുടെ സമ്മാനം വെബ്സൈറ്റ്
സിനിമയിലെ 61 വർഷത്തെ മധുവിന്റെ സംഭാവനകൾ വിവരിക്കുന്ന https://www.madhutheactor.com എന്ന വെബ്‌സൈറ്റ് ഇന്ന്
സിനിമ സഹപ്രവർത്തകരും കലാ സാംസ്‌കാരിക, സാഹിത്യ പ്രമുഖരും സുഹൃത്തുക്കളും അവരുടെ സമൂഹമാദ്ധ്യമ പേജുകളിൽ അവതരിപ്പിക്കും..
450 ചിത്രങ്ങൾ, 150 ഹിറ്റ് ഗാനങ്ങൾ, മധുവിന്റെ ജീവചരിത്രം, അഭിമുഖങ്ങൾ, അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശ്രീകുമാരൻ തമ്പി, എം.ടി.വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ഷീല, ശാരദ, സത്യൻ അന്തിക്കാട് തുടങ്ങിയവർ മധുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങൾ തുടങ്ങി ഒട്ടേറെ വിശേഷങ്ങൾ വെബ്‌സൈറ്റിലുണ്ട്. ഇത് ഒരുക്കിയത് മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്നാണ്
Source link