അ​​നാ​​യാ​​സം വ​​ൻ​​ ജ​​യം


ചെ​​ന്നൈ: സ്വ​​ന്തം​​നാ​​ട്ടി​​ൽ ര​​വി​​ച​​ന്ദ്ര​​ൻ അ​​ശ്വി​​ൻ ന​​ട​​ത്തി​​യ ഓ​​ൾ​​റൗ​​ണ്ട് മി​​ക​​വി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് മ​​ത്സ​​രം ഇ​​ന്ത്യ അ​​നാ​​യാ​​സം കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി. നാ​​ലാം​​ദി​​നം ആ​​ദ്യ സെ​​ഷ​​നി​​ൽ​​ത്ത​​ന്നെ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ശേ​​ഷി​​ക്കു​​ന്ന വി​​ക്ക​​റ്റു​​ക​​ൾ കൂ​​ടി എ​​റി​​ഞ്ഞി​​ട്ട് 280 റ​​ണ്‍​സി​​ന് ഇ​​ന്ത്യ​​ൻ ജ​​യം സ്വ​​ന്ത​​മാ​​ക്കി. നാ​​ലി​​ന് 158 എ​​ന്ന നി​​ല​​യി​​ൽ നാ​​ലാം ദി​​വ​​സം ക​​ളി​​യാ​​രം​​ഭി​​ച്ച ബം​​ഗ്ലാ​​ദേ​​ശി​​ന് 76 റ​​ണ്‍​സ് കൂ​​ടി​​യേ ചേ​​ർ​​ക്കാ​​നാ​​യു​​ള്ളൂ. സ്കോ​​ർ: ഇ​​ന്ത്യ 376, 287/4, ബം​​ഗ്ലാ​​ദേ​​ശ് 149, 234. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ആ​​റു​​വി​​ക്ക​​റ്റ് നേ​​ടി​​യ അ​​ശ്വി​​നാ​​ണ് ബം​​ഗ്ലാ​​ദേ​​ശി​​നെ തകർത്ത​ത്. ബംഗ്ലാക്യാ​​പ്റ്റ​​ൻ ന​​ജ്മു​​ൽ ഹു​​സൈ​​ൻ ഷാ​​ന്‍റോയ്ക്കു (127 പ​​ന്തി​​ൽ 82) മാ​​ത്ര​​മേ ബം​​ഗ്ലാ​​ദേ​​ശ് നി​​ര​​യി​​ൽ പൊ​​രു​​താ​​നാ​​യു​​ള്ളൂ.ര​ണ്ടു ടെ​സ്റ്റുകളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ര​ണ്ടാം ടെ​സ്റ്റ് 27ന് ​കാ​ൺ​പൂ​രി​ൽ ആ​രം​ഭി​ക്കും. ഇ​​ന്ത്യ​​ക്കു ച​​രി​​ത്ര ജ​​യം ജ​​യ​​ത്തോ​​ടെ ഇ​​ന്ത്യ മ​​റ്റൊ​​രു ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. 92 വ​​ർ​​ഷ​​ത്തെ ടെ​​സ്റ്റ് ച​​രി​​ത്ര​​മു​​ള്ള ഇ​​ന്ത്യ ടെ​​സ്റ്റി​​ൽ തോ​​ൽ​​വി​​യെ​​ക്കാ​​ളേ​​റെ​​യാ​​ണ് വി​​ജ​​യ​​ങ്ങ​​ൾ എ​​ന്ന​​താ​​ണ​​ത്. നി​​ല​​വി​​ൽ 580 ടെ​​സ്റ്റു​​ക​​ൾ ക​​ളി​​ച്ച ഇ​​ന്ത്യ, 179 എ​​ണ്ണ​​ത്തി​​ൽ വി​​ജ​​യം കൈ​​വ​​രി​​ച്ചു. 178 എ​​ണ്ണ​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​രു​​ന്നു. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഇന്ത്യക്ക് തോ​​ൽ​​വി​​യേക്കാ​​ൾ കൂ​​ടു​​ത​​ൽ എ​​ണ്ണം ജ​​യി​​ച്ച മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​വു​​ന്ന​​ത്. സ​​ക്കീ​​ർ ഹ​​സ​​ൻ (33), ഷ​​ദ്മാ​​ൻ ഇ​​സ്ലാം (35), മൊ​​മി​​നു​​ൽ ഹ​​ഖ് (13), മു​​ഷ്ഫി​​ഖു​​ർ റ​​ഹീം (13) എ​​ന്നി​​വ​​ർ മൂ​​ന്നാം​​ദി​​നം​​ത​​ന്നെ പു​​റ​​ത്താ​​യി​​രു​​ന്നു. ഇ​​തി​​ൽ മൂ​​ന്നും വി​​ക്ക​​റ്റ് അ​​ശ്വി​​നാ​​യി​​രു​​ന്നു. നാ​​ലാം​​ദി​​നം ഷ​​ക്കി​​ബ് അ​​ൽ ഹ​​സ​​നും ഷാ​​ന്േ‍​റാ​​യും ചേ​​ർ​​ന്ന് നേ​​രി​​യ പ്ര​​തീ​​ക്ഷ​​യു​​ള്ള തു​​ട​​ക്കം ന​​ൽ​​കി​​യെ​​ങ്കി​​ലും, അ​​ശ്വി​​നെ​​ത്തി ഈ ​​കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ചു. 25 റ​​ണ്‍​സോ​​ടെ ഷ​​ക്കി​​ബ് ആ​​ദ്യം മ​​ട​​ങ്ങി. പി​​ന്നീ​​ട് വേ​​ഗ​​ത്തി​​ൽ വി​​ക്ക​​റ്റ് വീ​​ഴ്ച ആ​​രം​​ഭി​​ച്ചു. എ​​ട്ടാ​​മ​​നാ​​യി ഷാ​​ന്‍റോ​​യെ ജ​​ഡേ​​ജ പു​​റ​​ത്താ​​ക്കി. ലി​​റ്റ​​ണ്‍ ദാ​​സ് (1), മെ​​ഹ്ദി ഹ​​സ​​ൻ മി​​റാ​​സ (8), ത​​സ്കി​​ൻ അ​​ഹ​​മ​​ദ് (5) എ​​ന്നി​​വ​​രും മ​​ട​​ങ്ങി​​യ​​തോ​​ടെ മ​​ത്സ​​ര​​ത്തി​​ന്‍റെ വി​​ധി​​യെ​​ഴു​​ത്ത് പൂ​​ർ​​ണ​​മാ​​യി. 21 ഓ​​വ​​റി​​ൽ 88 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യാ​​ണ് അ​​ശ്വി​​ന്‍റെ ആ​​റു​​വി​​ക്ക​​റ്റ് നേ​​ട്ടം. 15.1 ഓ​​വ​​റി​​ൽ 58 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​വീ​​ന്ദ്ര ജ​​ഡേ​​ജ മൂ​​ന്ന് വി​​ക്ക​​റ്റു​​മെ​​ടു​​ത്തു.

അ​​ശ്വി​​ൻ വോ​​ണി​​നൊ​​പ്പം ബം​​ഗ്ലാ​​ദേ​​ശി​​നെ ബാ​​റ്റു​​കൊ​​ണ്ടു പ​​ന്തു​​കൊ​​ണ്ടും ത​​ക​​ർ​​ത്ത അ​​ശ്വി​​ൻ സ്വ​​ന്തം ക​​ള​​ത്തി​​ൽ പു​​തി​​യൊ​​രു ച​​രി​​ത്രം കു​​റി​​ച്ചു. ടെ​​സ്റ്റി​​ൽ അ​​ശ്വി​​ന്‍റെ 37-ാമ​​ത്തെ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​മാ​​ണ് ചെ​​ന്നൈ ചെ​​പ്പോ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ താ​​രം ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​തി​​ഹാ​​സം ഷെ​​യ്ൻ വോ​​ണി​​നൊ​​പ്പ​​മെ​​ത്തി. 67 ത​​വ​​ണ അ​​ഞ്ചു വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യ മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​നാ​​ണ് മു​​ന്നി​​ൽ. ചെ​​ന്നൈ ടെ​​സ്റ്റി​​നെ​​തി​​യ​​പ്പോ​​ൾ 38 വ​​യ​​സും ര​​ണ്ടു ദി​​വ​​സ​​വു​​മാ​​യി​​രു​​ന്നു അ​​ശ്വി​​ന്‍റെ പ്രാ​​യം. ഇ​​ന്ത്യ​​ക്കാ​​യി അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കൂ​​ടി​​യ വ്യ​​ക്തി​​യെ​​ന്ന നേ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​നാ​​യി. മു​​ന്പ് ഈ ​​റി​​ക്കാ​​ർ​​ഡ് വി​​നു മ​​ങ്കാ​​ദി​​ന്‍റെ (37 വ​​യ​​സും 306 ദി​​വ​​സ​​വും) പേ​​രി​​ലാ​​യി​​രു​​ന്നു. 1955ൽ ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ പെ​​ഷ​​വാ​​ർ ടെ​​സ്റ്റി​​ലാ​​ണ് മ​​ങ്കാ​​ദി​​ന്‍റെ പ്ര​​ക​​ട​​നം. ഒ​​രു വേ​​ദി​​യി​​ൽ​​ത​​ന്നെ സെ​​ഞ്ചു​​റി​​യും അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​വും കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ​​ത്തെ​​യാ​​ളാ​​ണ് അ​​ശ്വി​​ൻ. ചെ​​പ്പോ​​ക്കി​​ൽ​​വ​​ച്ച് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 2021ലും ​​താ​​രം ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.


Source link
Exit mobile version