പ്രതിസന്ധികളെ മറികടന്ന് ചൈനീസ് സാമ്പത്തിക മേഖല കരുത്ത് കാണിക്കുമെന്ന വിലയിരുത്തലുകൾ ഏഷ്യൻ റബറിന് ഊർജം പകർന്നു, ജപ്പാൻ, സിംഗപ്പുർ വിപണികളിൽ റബർ ബുള്ളിഷ്. വെളിച്ചെണ്ണ വിലക്കയറ്റത്തിനൊപ്പം കൊപ്രയ്ക്ക് വ്യാവസായിക ഡിമാന്റ്. ഹെറേഞ്ചിൽ ഏലം ആദ്യ റൗണ്ട് വിളവെടുപ്പ് പുരോഗമിക്കുന്നു. ആഭ്യന്തര വാങ്ങലുകാർ നിരക്ക് താഴ്ത്തി കുരുമുളക് ശേഖരിച്ചു. ആഭരണ വിപണികളിൽ സ്വർണത്തിന് റിക്കാർഡ് തിളക്കം. ഡിമാന്ഡ് ഉയരും ചൈനീസ് സമ്പദ്ഘടനയിൽ വൈകാതെ ഉണർവ് അനുഭവപ്പെടുമെന്ന് സാമ്പത്തിക മേഖല. ഈ വർഷം അഞ്ച് ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമാക്കിയാണ് അവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആഗോള പലിശ നിരക്കിലെ കുറവും വളർച്ചയ്ക്ക് വേഗത വർധിപ്പിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. സ്വാഭാവിക റബറിനും കൃത്രിമ റബറിനും ഡിമാൻഡ് ഉയരുമെന്നാണ് വിലയിരുത്തൽ. സെർബിയയിൽ ചൈനയിലെ ലിംഗ്ലോഗ് ടയർ ഒരു ബില്യൺ ഡോളറിന്റെ ടയർ ഫാക്ടറിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത് റബറിന് ആവശ്യം വർധിപ്പിക്കും. യൂറോപ്പിലെ ആദ്യ ചൈനീസ് ടയർ കമ്പനിയാണിത്. ഇതിനിടയിൽ ഡബിൾ സ്റ്റാർ ടയർ കബോഡിയയിൽ പ്രതിവർഷം 8.5 മില്യൻ ടയറുകൾ ഉത്പാദിപ്പിക്കാനുള്ള പുതിയ പ്ലാന്റിനും തുടക്കംകുറിച്ചു. ഓട്ടോമൊബൈൽ മേഖലയിലെ വർധിച്ച ആവശ്യങ്ങൾ മുന്നിൽക്കണ്ട് കോണ്ടിനെന്റൽ ടയർ 60 ദശലക്ഷം യൂറോ നിക്ഷേപിക്കാനുള്ള നീക്കങ്ങളും വരും വർഷങ്ങളിൽ റബറിനുള്ള ഡിമാന്ഡ് ഉയർത്തും. അനുകൂല വാർത്തകൾക്കിടയിൽ ജപ്പാനിലെ ഒസാക്കാ എക്സ്ചേഞ്ചിൽ റബർ കിലോ 360 യെന്നിൽനിന്നും 380ലേയ്ക്ക് ഉയർന്ന ശേഷം വാരാന്ത്യം 370ലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ 382 യെന്നിലെ പ്രതിരോധം ഈ വാരം മറികടക്കാനായില്ലെങ്കിൽ വില 358 യെന്നിലേയ്ക്ക് ഇടിയാം. സിംഗപ്പുർ എക്സ്ചേഞ്ചിൽ റബർ 185 ഡോളറിൽനിന്നും 196ലേയ്ക്ക് കയറി. ബുള്ളിഷ് ട്രെന്റ് കണക്കിലെടുത്താൽ 200 ഡോളറിന് മുകളിൽ ഇടംപിടിക്കാം. അവധിവിലകൾ മികവ് കാണിച്ചത് മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബറിനെ 24,391 രൂപയിലെത്തിച്ചു. ഓണാഘോഷങ്ങൾ കഴിഞ്ഞതോടെ റബർ ടാപ്പിംഗ് സജീവമായി. മാസാവസാനത്തോടെ കാർഷിക മേഖലയിൽനിന്നു കൂടുതൽ ഷീറ്റും ലാറ്റക്സും വിൽപ്പനയ്ക്ക് ഇറങ്ങാം. നാലാം ഗ്രേഡ് 23,200 രൂപയിലും ലാറ്റക്സ് കിലോ 13,200 രൂപയിലുമാണ്. അനുകൂല കാലാവസ്ഥ അവസരമാക്കി ടാപ്പിംഗ് പരമാവധി പ്രയോജനപ്പെടുത്താൻ കർഷകരും ഉത്സാഹിക്കും. കുതിച്ചുചാടി കൊപ്ര, വെളിച്ചെണ്ണ നാളികേരോത്പന്നങ്ങൾ അതിശക്തമായ കുതിച്ചുചാട്ടം കാഴ്ചവച്ചു. സർക്കാർ ഏജൻസികൾക്ക് കൊപ്ര സംഭരണ വേളയിൽ വിപണിയിൽ സൃഷ്ടിക്കാൻ കഴിയാഞ്ഞ കുതിച്ചുചാട്ടമാണ് പിന്നിട്ടവാരം കൊപ്രയും പച്ചത്തേങ്ങയും കാഴ്ചവച്ചത്. ഓണാഘോഷ വേളയിലാണ് നാളികേര കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ഏറ്റവും ഉയർന്ന വില സമ്മാനിക്കുക. എന്നാൽ, ഈ വർഷം ഉത്സവവേളയിൽ കൊപ്ര തളർച്ചയിലായിരുന്നു. സെപ്റ്റംബർ ആദ്യം മുതൽ മില്ലുകാർ കൊപ്ര സംഭരണത്തിൽ തണുപ്പൻ മനോഭാവമാണ് പ്രകടിപ്പിച്ചത്. അതേസമയം സ്റ്റോക്കുള്ള വെളിച്ചെണ്ണ പരമാവധി ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാൻ അവർ മത്സരിച്ചു. കൊപ്രയെ കൂട്ടുപിടിക്കാതെ വെളിച്ചെണ്ണ ഏകപക്ഷീയമായി നടത്തിയ റാലി വ്യവസായികൾക്ക് വിജയം സമ്മാനിച്ചു. അവധിദിനങ്ങൾക്ക് ശേഷം വിപണിയിലെത്തിയ മില്ലുകാർക്ക് ആവശ്യാനുസരണം കൊപ്ര കണ്ടെത്താൻ ക്ലേശിച്ചതോടെ സ്ഥിതിഗതികൾ പാടെ മാറിമറിഞ്ഞു. കൊച്ചിയിൽ കൊപ്ര 10,800ൽനിന്നും 11,900 ലേയ്ക്ക് കയറി. നിരക്ക് ഉയർത്തിയിട്ടും ചരക്ക് ശേഖരിക്കാൻ പലർക്കും കഴിഞ്ഞില്ലെന്നാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരം. വെളിച്ചെണ്ണ വില 1100 രൂപ ഉയർന്ന് 18,300 രൂപയിലാണ്.
കുരുമുളകിന് ഇടിവ് ദീപാവലി, നവരാത്രി ഡിമാന്റിനിടയിൽ കുരുമുളക് മുന്നേറാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാൻ ഉത്തരേന്ത്യൻ ലോബി സംഘടിത നീക്കം നടത്തി. വൻതോതിൽ ചരക്ക് ആവശ്യമുള്ള അവർ ഏറ്റവും താഴ്ന്ന വിലയ്ക്ക് മുളക് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിൽനിന്നും നാടൻ കുരുമുളക് കൊച്ചിയിൽ കുറഞ്ഞ അളവിലാണ് വിൽപ്പനയ്ക്ക് വരുന്നത്. നേരത്തേ ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട് കുരുമുളക് കർഷകരും മധ്യവർത്തികളും ചരക്ക് നേരത്തേ വിൽപ്പനയ്ക്ക് ഇറക്കിയിരുന്നു. ദീപാവലിക്ക് ആഴ്ച്ചകൾ മാത്രം ശേഷിക്കുന്നതിനാൽ ഡിമാന്റ് ഉയരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. അന്തർസംസ്ഥാന വ്യാപാരികൾക്ക് ഹൈറേഞ്ച് മുളക് ആവശ്യമുണ്ടന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 900 രൂപ ഇടിഞ്ഞ് 65,200 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8200 ഡോളർ. ഏലം വിളവിൽ നിരാശ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ മൂപ്പ് എത്തിയ പുതിയ ഏലക്കായ വിളവെടുക്കുന്ന തിരക്കിലാണ് ഉത്പാദകർ. ആദ്യ റൗണ്ട് വിളവെടുപ്പ് നടന്ന ഭാഗങ്ങളിലെ കർഷകരുടെ വിലയിരുത്തൽ ഇക്കുറി ഉത്പാദനം കുറയുമെന്നാണ്. 2023ൽ സീസണിന് തുടക്കംകുറിച്ച ആദ്യ മാസങ്ങളിൽ പ്രതിദിനം പത്ത് ടൺ ഏലക്കവരെ വിൽപ്പനയ്ക്ക് എത്തിയ സ്ഥാനത്ത് ഇക്കുറി വരവ് ഗണ്യമായി ചുരുങ്ങിയെന്നാണ് ഉത്പാദന കേന്ദ്രങ്ങളിലെ പച്ച ഏലക്ക ശേഖരിക്കുന്നവരുടെ വിലയിരുത്തൽ. നിലവിലെ സ്ഥിതിയിൽ ഡിസംബർ അവസാനം വരെ ഉത്പാദനത്തിൽ കാര്യമായ വർധനവിന് ഇടയില്ല. പകൽ താപനില ഉയർന്നത് അടുത്ത റൗണ്ട് വിളവെടുപ്പിനെ ബാധിക്കാം. ഹൈറേഞ്ചിൽ താപനില പതിവിലും ഉയർന്നു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പകൽ താപനിലയിലുണ്ടായ വർധന കണക്കിലെടുത്താൽ ഒട്ടുമിക്ക സുഗന്ധവ്യഞ്ജനങ്ങളുടെയും വളർച്ചയെ ഇത് കാര്യമായി ബാധിക്കാം. ഉത്സവ ആവശ്യങ്ങൾക്കുള്ള ഏലക്ക ശേഖരിക്കാൻ ലേലത്തിൽ ഇടപാടുകാർ ഉത്സാഹിച്ചു. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2370 രൂപയിലും മികച്ചയിനങ്ങൾ 2791 രൂപയിലുമാണ്. റിക്കാർഡിൽ പൊന്ന് കേരളത്തിലെ ആഭരണ വിപണികളിൽ സ്വർണരഥം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലേയ്ക്ക് പ്രയാണം നടത്തി. 54,920 രൂപയിൽ വിപണനം തുടങ്ങിയ പവൻ വാരാന്ത്യം 55,120 രൂപയിലെ റിക്കാർഡ് തകർത്ത് 55,680ലേക്ക് കയറി. ഇതോടെ ഒരു ഗ്രാം സ്വർണ വില 6960 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ നിരക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 77 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് ഒരു പവൻ സ്വർണം വാങ്ങാൻ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും അടക്കം 60,217 രൂപയാകും. ജനുവരിയിൽ 46,500 രൂപ റേഞ്ചിൽ നീങ്ങിയ പവന് എട്ട് മാസം കൊണ്ട് 9000 രൂപയുടെ വർധന.

Source link