KERALAM

‘ഹാപ്പി ബർത്ത് ഡേ ഉണ്ണിച്ചേട്ടാ’; ജന്മദിനാശംസയുമായി അനുശ്രീ, കല്യാണം കഴിക്കാൻ കാത്തിരിക്കുന്നുവെന്ന് കമന്റ്

നടൻ ഉണ്ണി മുകുന്ദനും നടി അനുശ്രീയും ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ്. ഇവരുടെ ഓഫ്‌സ്ക്രീൻ കെമിസ്‌ട്രിയും ശ്രദ്ധനേടാറുണ്ട്. ഇരുവരും നല്ല ജോഡിയാണെന്നും വിവാഹം കഴിച്ചുകൂടേയെന്നും ചോദിക്കുന്നവരും ധാരാളമുണ്ട്. മുൻപ് ഉണ്ണി മുകുന്ദനൊപ്പമുള്ള ഒരു വീഡിയോ അനുശ്രീ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നടന്റെ പിറന്നാൾ ദിനത്തിൽ അനുശ്രീയുടെ ജന്മദിനാശംസ ചർച്ചയാവുകയാണ്.

ഉണ്ണി മുകുന്ദന്റെ 37ാം ജന്മദിനമാണിന്ന്. ‘ജന്മദിനാശംസകൾ ഉണ്ണിച്ചേട്ടാ, എന്നും അനുഗ്രഹീതനായി ഇരിക്കൂ’- എന്നാണ് നടനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിങ്ങൾ കല്ല്യാണം കഴിക്കാൻ ഒരു ഗ്രാമം മുഴുവൻ കാത്തിരിക്കുകയാണ്, നിങ്ങൾ രണ്ടുപേരും കല്യാണം കഴിക്കണം, എന്താ ഒരു ചേർച്ച തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കൂടുതലായും ലഭിക്കുന്നത്.

അതേസമയം, ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് നടന് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റർ പങ്കുവച്ചത്. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

ബിഗ് ബഡ്‌ജറ്റ് ചിത്രമായ മാർക്കോയാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button