അമ്പലപ്പുഴ : ബഹ്റിനിൽ നിന്ന് നാട്ടിലെത്തിയ പല്ലന സ്വദേശിയെ എം പോക്സ് ലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 30ന് നാട്ടിലെത്തിയ 54കാരൻ ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സാമ്പിളുകൾ വൈറോളജി ലാബിൽ അയച്ചു. ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Source link