KERALAMLATEST NEWS

സുഭദ്ര വധം: ഉഡുപ്പിയിൽ തെളിവെടുത്തു

ആലപ്പുഴ : എറണാകുളം കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി ഉഡുപ്പിയിൽ തെളിവെടുപ്പ് നടത്തി. സുഭദ്രയെ കൊലപ്പെടുത്തിയശേഷം ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിളയും(52), രണ്ടാംപ്രതി ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും(നിഥിൻ–35) ഉഡുപ്പി ടൗണിൽ ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ വിവിധ ലോ‌ഡ്ജുകളിലായിരുന്നു തെളിവെടുപ്പ്. റൂമെടുക്കാനായി നൽകിയിരുന്ന തിരിച്ചറിയൽ രേഖകളും സി.സി ടിവി ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചു. ലോ‌ഡ്ജ് ജീവനക്കാരുടെ മൊഴികളും രേഖപ്പെടുത്തി. ഇന്ന് ഉച്ചയോടെ അന്വേഷണസംഘം പ്രതികളുമായി ആലപ്പുഴയിൽ തിരിച്ചെത്തും. സുഭദ്രയെ കൊലപ്പെടുത്തിയശേഷം കവർച്ച ചെയ്ത ആഭരണങ്ങൾ വിറ്റഴിച്ച ആലപ്പുഴ നഗരത്തിലേതുൾപ്പെടെ കടകളിലും ഇനി തെളിവെടുപ്പ് നടക്കേണ്ടതുണ്ട്.


Source link

Related Articles

Back to top button