സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയുമായി. 2024 മേയ് 20 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,890 രൂപ, പവന് 55,120 രൂപ എന്ന റിക്കാര്‍ഡാണ് ഇന്നലെ ഭേദിച്ചത്. രാജ്യാന്തരവിപണിയില്‍ വെള്ളിയാഴ്ച സര്‍വകാല റിക്കാര്ഡിട്ടതിനു പിന്നാലെയാണ് കേരളത്തിലും സ്വര്‍ണവില കുതിച്ചത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5775 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.
രൂപയുടെ വിനിമയനിരക്ക് 83.50 ആണ്. കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1800 ഡോളറിലായിരുന്നതാണ് ഇപ്പോള്‍ 800 ഡോളറില്‍ അധികം വര്‍ധിച്ച് 2622 ഡോളറിലായത്. ആദ്യമായാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 2,600 ഡോളര്‍ ഭേദിക്കുന്നത്. നിലവിലെ വിലയില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 63,000 രൂപയ്ക്കു മുകളില്‍ ചെലവാക്കണം. സ്വര്‍ണവില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജിഎസ്ടി എന്നിവ ചേര്‍ത്താണു ജ്വല്ലറികള്‍ ആഭരണവില കണക്കാക്കുന്നത്.

Source link