വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ: പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ബൈ​ഡ​ൻ


വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: ഇ​​​​സ്ര​​​​യേ​​​​ലും ഹ​​​​മാ​​​​സും ത​​​​മ്മി​​​​ലു​​​​ള്ള വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക ശ്ര​​​​മി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ. ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ബൈ​​​​ഡ​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ത​​​​നി​​​​ക്കി​​​​പ്പോ​​​​ഴും പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ടെ​​​​ന്നും ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ ടീം ​​​​ക​​​​രാ​​​​ർ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


Source link

Exit mobile version