SPORTS

ഇ​​ന്ത്യ​​യെ കു​​ടു​​ക്കി


ജി​​സ്മോ​​ൻ മാ​​ത്യു, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ർ​​ബി​​റ്റ​​ർ ഹം​​ഗ​​റി​​യി​​ലെ ബു​​ഡാ​​പെ​​സ്റ്റി​​ൽ ന​​ട​​ക്കു​​ന്ന 45-ാമ​​ത് ചെ​​സ് ഒ​​ളി​​ന്പ്യാ​​ഡി​​ൽ ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യപ​​ര​​ന്പ​​ര​​യ്ക്ക് ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ ത​​ട​​യി​​ട്ടു. ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യെ 2-2നു ​​നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ എ​​ട്ടു വി​​ജ​​യ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ പു​​രു​​ഷ​ന്മാ​​രു​​ടെ സ​​മ​​നി​​ല. ലോ​​ക അ​​ഞ്ചാം ന​​ന്പ​​ർ ഗു​​കേ​​ഷി​​നെ​​തി​​രേ ലോ​​ക ആ​​റാം ന​​ന്പ​​ർ നൊ​​ദി​​ർ​​ബെ​​ക്ക് അ​​ബ്ദു​​സ​​ത്തോ​​റോ​​വ് ക​​ടു​​ത്ത മ​​ത്സ​​രം കെ​​ട്ട​​ഴി​​ച്ചെ​​ങ്കി​​ലും ത്രീ ​​ഫോ​​ൾ​​ഡ് ആ​​വ​​ർ​​ത്ത​​ന​​ത്തി​​ൽ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. വി​​ദി​​ത്തും ജ​​ഖോ​​ങ്കി​​ർ വ​​ഖി​​ദോ​​വും ആ​​ദ്യ 10 മി​​നി​​റ്റി​​നു​​ള്ളി​​ൽ​​ത്ത​​ന്നെ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ലാ​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ൾ ന​​ട​​ത്തി. 17 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ​​ൻ പു​​രു​​ഷ​ന്മാ​​ർ ച​​രി​​ത്രസ്വ​​ർ​​ണ​​ത്തി​​ലേ​​ക്കു​​ള്ള കു​​തി​​പ്പു തു​​ട​​രു​​ക​​യാ​​ണ്.

ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ അ​​മേ​​രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഒ​​ന്പ​​താം റൗ​​ണ്ടി​​ൽ ഫോ​​മി​​ല​​ല്ലാ​​ത്ത ഹ​​രി​​ക ദ്രോ​​ണ​​വ​​ല്ലി​​യെ ടോ​​പ്പ് ബോ​​ർ​​ഡി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി ആ​​ർ. വൈ​​ശാ​​ലി​​യെ ക​​ളി​​പ്പി​​ച്ചു. എ​​ന്നാ​​ൽ, ഗു​​ൽ​​റു​​ഖ്ബെ​​ഗിം ടോ​​ഖി​​ർ​​ജോ​​നോ​​വ, വൈ​​ശാ​​ലി​​യെ തോ​​ൽ​​പ്പി​​ച്ചു. അ​​മേ​​രി​​ക്ക​​യു​​ടെ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ ക്ര​​ഷ് ഐ​​റി​​ന​​യ്ക്കെ​​തി​​രേ വ​​ന്തി​​ക അ​​ഗ​​ർ​​വാ​​ളി​​ന്‍റെ അ​​ട്ടി​​മ​​റിവി​​ജ​​യം ഇ​​ന്ത്യ​​ക്കു 2-2 സ​​മ​​നി​​ല നേ​​ടി​​ക്കൊ​​ടു​​ത്തു. ഇ​​തോ​​ടെ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ടു.


Source link

Related Articles

Back to top button