ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. കൊല്ലപ്പെട്ടവരിൽ ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായി ലബനൻ ആരോഗ്യമന്ത്രി ഫിരാസ് അബിയാദ് പറഞ്ഞു. ആക്രമണത്തിൽ 68 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ 15 പേർ ഇപ്പോഴും ചികിത്സയിലാണ്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ തെരച്ചിൽ തുടരുകയാണ്. 23 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പറയുന്നു. മരണ സംഖ്യ ഉയർന്നേക്കാമെന്നും അബിയാദ് മാധ്യമങ്ങളോട് അറിയിച്ചു. ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത സൈനിക വിഭാഗമായ റദ്വാൻ ഫോഴ്സിന്റെ ആക്ടിംഗ് കമാൻഡറായ അക്വിലും കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു.
ഹിസ്ബുള്ള അംഗങ്ങൾ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ യോഗം ചേരുമ്പോഴായിരുന്നു ആക്രമണം. കെട്ടിടം ആക്രമണത്തിൽ തകർന്നു. ഇസ്രയേൽ വ്യോമാക്രമണത്തിൽ ആക്വിൽ കൊല്ലപ്പെട്ടവിവരം ഹിസ്ബുള്ള സ്ഥിരീകരിച്ചു. എന്നാൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരം തിരക്കേറിയ ക്വയിം സ്ട്രീറ്റിലെ രണ്ട് കെട്ടിടങ്ങൾക്കുനേർക്കാണ് ആക്രമണമുണ്ടായത്. ഇതിലൊന്നിലാണു ഹിസ്ബുള്ള യോഗം ചേർന്നിരുന്നത്. കൊല്ലപ്പെട്ടവരിൽ രണ്ട് ഹിസ്ബുള്ള നേതാക്കളും ബെയ്റൂട്ട്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള സീനിയർ കമാൻഡർ അഹമ്മഗ് വാഹ്ബിയും കൊല്ലപ്പെട്ടു. വാഹ്ബിയുടെ മരണവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാക്കളുടെ എണ്ണം രണ്ടായി. ഇബ്രാഹിം അക്വിൽ വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു.
Source link