WORLD
‘കളിക്കുകയായിരുന്ന കുട്ടികള്‍ക്കുമേൽ 2 റോക്കറ്റുകൾ പതിച്ചു’; ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ 22 മരണം
ഗാസ: ഇസ്രയേല്‍, ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. പലായനം ചെയ്യപ്പെട്ട പാലസ്തീനികള്‍ താമസിക്കുകയായിരുന്ന ദക്ഷിണ ഗാസയിലെ സ്‌കൂളിനുനേരെയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 13 കുട്ടികളും ആറ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. മൈതാനത്ത് കുട്ടികള്‍ കളിക്കുമ്പോഴാണ് റോക്കറ്റ് ആക്രമണമുണ്ടായത് എന്ന് ദൃക്‌സാക്ഷി പറഞ്ഞു.
Source link