WORLD
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി യു.എസില്‍; ബൈഡനുമായി ചർച്ച നടത്തും

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുദിവസത്തെ സന്ദർശനത്തിന് യു.എസ്സിൽ എത്തി. നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി യു.എസ്സിലെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മറ്റ് നേതാക്കളുമായി മോദി ഉഭയകക്ഷിചർച്ചകൾ നടത്തും.ശനിയാഴ്ച ഫിലാഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോദി രാജ്യത്തെ ഇന്ത്യക്കാരെ അഭിവാദ്യം ചെയ്തു. ഡെലവെയറിൽ മോദി താമസിക്കുന്ന ഹോട്ടലിന് പുറത്തും ഇന്ത്യക്കാർ പ്രധാനമന്ത്രിയെ കാണാൻ കാത്തുനിന്നിരുന്നു.
Source link