KERALAMLATEST NEWS

ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ എംപോ‌ക്സെന്ന് സംശയം. വിദേശത്ത് നിന്ന് എത്തിയ ഒരാളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റീനിലാണ്.

അതേസമയം, എംപോക്സ് രോഗലക്ഷണങ്ങളെന്ന സംശയത്തെ തുടർന്ന് കണ്ണൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കൻ പോക്സ് ആണെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ പരിശോധനാഫലം നെഗറ്റീവായി. സെപ്തംബർ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്സിന് സമാനമായ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് യുവതിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. യു.എ.ഇയിൽ നിന്ന് എത്തിയ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും ശരീരത്തിൽ ചിക്കൻ പോക്സിന് സമാനമായ രീതിയിൽ തടിപ്പുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടർ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.


Source link

Related Articles

Back to top button