KERALAM
പ്രാർത്ഥനയോടെ സിനിമാലോകം; കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: മലയാളികളുടെ പ്രിയ താരം കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത കവിയൂർ പൊന്നമ്മ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. അസുഖങ്ങളെല്ലാം ഭേദമായി കവിയൂർ പൊന്നമ്മ ജീവിതത്തിലേക്ക് തിരികെ എത്തണേ എന്ന പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും സിനിമാലോകവും ആരാധകരും.
Source link