KERALAM
കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം
കൊച്ചി: കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുൾപ്പെടെ സിനിമാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ ലിസി ആശുപത്രിയിലെത്തി. രാത്രി എട്ടോടെ ആരംഭിച്ച പൊതുദർശനം 10.30വരെ നീണ്ടു. തുടർന്ന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് രാവിലെ 8.30ന് കളമശേരിയിലേക്ക് കൊണ്ടുപോകും.
അഭിനേതാക്കളായ ദിലീപ്, വിനു മോഹൻ, സരയൂ, ജോമോൾ, അനന്യ, ജയൻ ചേർത്തല, മഞ്ജു പിള്ള, സംവിധായകരായ സിബി മലയിൽ, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
Source link