KERALAMLATEST NEWS

പി.എം ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് അംഗീകാരം

ന്യൂഡൽഹി: ഗോത്രവർഗ വിഭാഗങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടുള്ള പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 2024 കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് 79,156 കോടി രൂപ വകയിരുത്തി.

 5 കോടിയിലധികം ഗോത്രവർഗക്കാർക്ക് പ്രയോജനം.

 അടച്ചുറപ്പുള്ള വീട്, കുടിവെള്ളം, ആയുഷ്മാൻ ഭാരത് കാർഡ്, റോഡ്, ഭാരത് നെറ്റ്, ഇന്റർനെറ്റ് സൗകര്യം

 നൈപുണ്യവികസനം, ഹോം സ്റ്റേ, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയിൽ പിന്തുണ

ജില്ല/ബ്ലോക്ക് തലങ്ങളിൽ ഗോത്രവർഗ ഹോസ്റ്റലുകൾ, കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസം,​ പ്രതിരോധ കുത്തിവയ്പ്


Source link

Related Articles

Back to top button