എ.ഡി.ജി.പിയെ മാറ്റാത്തത് ഭയം മൂലം: വി.ഡി.സതീശൻ
കൊച്ചി: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ തുടരാൻ അനുവദിക്കുന്നതും നടപടിയെടുക്കാത്തതും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് മുഖ്യമന്ത്രി ഉപയോഗിച്ചതിന്റെ ഭയംമൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ്. ആർ.എസ്.എസ് നേതാക്കളുമായി സംസാരിച്ചതിൽ സർക്കാർ നിശബ്ദത പാലിക്കുകയാണ്. കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സി.പി.എം – ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി തൃശൂർ പൂരം കലക്കിയത്.
ബി.ജെ.പിയെ തൃശൂരിൽ ജയിപ്പിക്കാൻ എ.ഡി.ജി.പിയെ കരുവാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് പൂരം കലക്കിയത്. അന്വേഷണം നടക്കാത്തത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്. രഹസ്യങ്ങൾ പുറത്താകുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും അലട്ടുന്നത്. സി.പി.എം എം.എൽ.എ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും ചെറുവിരൽ അനക്കാനായില്ല. മുഖ്യമന്ത്രി എല്ലാവരെയും ഭയക്കുകയാണ്.
പൂരം കലക്കിയതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം.
Source link