KERALAM
രാജീവ് ചന്ദ്രശേഖർ ഇടപെട്ടു, ആദിത്യയ്ക്ക് അതിവേഗം ആധാർ

തിരുവനന്തപുരം: ആധാർ കാർഡ് കിട്ടാത്തതിനാൽ ഡിഗ്രി അഡ്മിഷൻ റദ്ദാകുമെന്ന അവസ്ഥയിലായ ആദിത്യയ്ക്ക് സഹായഹസ്തവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അദ്ദേഹത്തിന്റെ ഇടപെടലിൽ മൂന്ന് ദിവസത്തിനുള്ളിൽ ആദിത്യയ്ക്ക് ആധാർ ലഭ്യമായി.
പേരുകാവ് കവളോട്ടുകോണം സ്വദേശിയായ ആദിത്യ ആർ.ഷിബുവിന് നീറമൺകര വനിതാ എൻ.എസ്.എസ് കോളേജിൽ ഒന്നാം വർഷ സുവോളജിക്ക് പ്രവേശനം ലഭിച്ചെങ്കിലും ആധാർ കാർഡ് ഇല്ലാത്തതിനാൽ അഡ്മിഷൻ കേരള സർവകലാശാല അംഗീകരിച്ചില്ല. ഇതോടെ സഹായം തേടി ആദിത്യയുടെ കുടുംബം പലരേയും സമീപിച്ചു. വിവരമറിഞ്ഞ രാജീവ് ചന്ദ്രശേഖർ പ്രശ്നത്തിലിടപെട്ട് അതിവേഗം ആധാർ സംഘടിപ്പിച്ച് നൽകുകയായിരുന്നു. പത്തുമാസമായി ആധാർ ലഭിക്കാൻ ശ്രമിച്ചുവരികയായിരുന്നുവെന്ന് ആദിത്യയുടെ രക്ഷിതാക്കൾ പറഞ്ഞു.
Source link