ആറു മാസം സമയം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം, സ്വർണം പൊട്ടിക്കൽ, കൈക്കൂലി അടക്കം പരാതികളിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം എസ്.പിയുടെ നേതൃത്വത്തിൽ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ എസ്.പിക്ക് എത്രത്തോളം അന്വേഷണം സാദ്ധ്യമാവുമെന്നത് ചർച്ചയായിട്ടുണ്ട്.
എസ്.പി കെ.എൽ. ജോൺകുട്ടിയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തലവൻ. ഡിവൈ.എസ്.പി ഷിബു പാപ്പച്ചൻ, ഇൻസ്‌പെക്ടർമാരായ കെ.വി. അഭിലാഷ്, കിരൺ എന്നിവരും സംഘത്തിലുണ്ട്. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത മേൽനോട്ടം വഹിക്കും. തിങ്കളാഴ്ച മുതലാവും അന്വേഷണം. ആറു മാസത്തിനകം പൂർത്തിയാക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും കേസ്. അതിന് സർക്കാരിന്റെ അനുമതിയും വേണം.
മലപ്പുറം എസ്.പിയായിരുന്ന സുജിത്ത്ദാസ്, എസ്.പിയുടെ നിയന്ത്രണത്തിലുള്ള മലപ്പുറത്തെ ഡാൻസാഫ് ടീം എന്നിവർക്കെതിരെയും അന്വേഷണമുണ്ട്. എസ്.പി ഓഫീസ് കോമ്പൗണ്ടിലെ മരംമുറി, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ എന്നിവയാണ് അന്വേഷണ വിഷയങ്ങൾ.
കോട്ടയം വിജിലൻസ് എസ്.പിയായിരുന്ന ജോൺകുട്ടിയെ അടുത്തിടെയാണ് തിരുവനന്തപുരത്തെ പ്രത്യേക യൂണിറ്റിലേക്ക് മാറ്റിയത്. തിങ്കളാഴ്ച ചുമതലയേൽക്കും.
അന്വേഷണം ശശിയെ
തൊടാതെ
പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന ഡി.ജി.പിയുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും അൻവറിന്റെ പരാതിയുണ്ട്. എന്നാൽ, അന്വേഷണ പരിധിയിൽ ശശിയില്ല
Source link