രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി
ന്യൂഡൽഹി: ഇവിഎക്സ് എന്ന് പേരിട്ടിരിക്കുന്ന തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കുന്നതിനു മുന്നോടിയായി മാരുതി സുസൂക്കി 25,000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. രാജ്യത്തെ 2,300 നഗരങ്ങളിലായി 5,100 സർവീസ് സെന്ററുകളും കന്പനി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത് ചാർജിംഗ് പോയിന്റുകളുടെ അഭാവമാണ്. ഇതിനു പരിഹാരമായാണ് ചാർജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല രൂപകൽപ്പന ചെയ്യാൻ കന്പനിയെ പ്രേരിപ്പിക്കുന്നത്. ഇവി ചാർജിംഗ് സ്റ്റേഷനുകൾ വർധിക്കുന്നത് ഇത്തരം വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുന്നതിനു കാരണമാകും. ശക്തമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനായി എണ്ണ വിപണന സ്ഥാപനങ്ങളുമായും ഉൗർജ കന്പനികളുമായും മാരുതി സുസുക്കി ചർച്ച നടത്തിവരികയാണ്. രാജ്യത്ത് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കന്പനികളുടെ മാത്രം 81,000 റീട്ടെയിൽ ഔട്ട്ലെറ്റുകളാണ് പ്രവർത്തിക്കുന്നത്. റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ, സർവീസ് സെന്ററുകൾ എന്നിവ ഒരുക്കുന്നതിനായി സ്ഥലമുറപ്പാക്കാനാണ് മാരുതി സുസുക്കി എണ്ണ വിപണന കന്പനികളെ സമീപിച്ചിരിക്കുന്നത്.
ബംഗളൂരുവിൽ ഇതിനോടകം സർവീസ് മെക്കാനിക്കുകളുടെ പരിശീലനം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിലെ 2,300 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 5,100ലധികം സേവന കേന്ദ്രങ്ങളാണ് മാരുതിക്കുള്ളത്. ഈ ശൃംഖലയും പ്രയോജനപ്പെടുത്താനാണ് കന്പനി ഉദ്ദേശിക്കുന്നത്. . ഇവിഎക്സ് 2025 ജനുവരിയോടെ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കാനാണ് കന്പനിയുടെ നിലവിലെ പദ്ധതി. 20 മുതൽ 25 ലക്ഷം വരെ വിലയാണ് മാരുതിയുടെ ഇലക്ട്രിക് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് പ്ലാന്റിലായിരിക്കും വാഹനം നിർമിക്കുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ ഏഴ് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി.

Source link