KERALAMLATEST NEWS

”മഹാബലിക്ക് കുടവയറും കോമാളിവേഷവും ചാർത്തിക്കൊടുത്തതാരാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ”

മഹാബലിക്ക് കുടവയറും കോമാളിവേഷവും ചാർത്തിക്കൊടുത്തതാരാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രൻ അതിന് ഉത്തരം നൽകുന്നത്.

രാജാ രവിവർമ്മ വരച്ച ചിത്രങ്ങളാണ് മലയാളക്കരയിൽ ദൈവസങ്കൽപ്പങ്ങളിൽ പ്രചുരപ്രചാരം നേടിയതെല്ലാം. വിഷ്ണുവും ശിവനും ദുർഗ്ഗയും പിന്ന പരശതം മൂർത്തികളും. മഹാബലി മാത്രം അതിൽപെടാതെങ്ങനെപോയി എന്നതു കൗതുകകരം. കുടവയറും കോമാളിവേഷവും ചാർത്തിക്കൊടുത്തതാരാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ.

തൃക്കാരയപ്പൂപ്പൻ വെറുമൊരപ്പൂപ്പനല്ല.ശരിക്കും വിഷ്ണു ഭഗവാൻ തന്നെ. മാവേലിമന്നനെ വരവേൽക്കാൻ മലയാളികൾ അണിയിച്ചൊരുക്കുന്ന പൂക്കളത്തിന്റെ മധ്യഭാഗത്ത് ഭക്ത്യാദരപൂർവ്വം പ്രതിഷ്ഠിക്കുന്നത് മാവേലിരാജനെ ചവിട്ടിത്താഴ്ത്തിയെന്ന കുറ്റം ആരോപിക്കപ്പെടുന്ന സാക്ഷാൽ ഭഗവാന്‍ തന്നെയെന്നത് വിധിവൈപരീത്യം. ശ്രീശങ്കരനും പിന്ന ശ്രീനാരായണ പരമഗുരുദേവനും തെറ്റായി വ്യാഖ്യാനിക്കപട്ട കേരളക്കരയിൽ മഹാബലിയും വാമനമൂർത്തിയും പെട്ടുപോയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുറിച്ചു.


Source link

Related Articles

Back to top button