കെടിഎം 2024ന് ഒരുങ്ങി കൊച്ചി

കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം 2024) 12-ാം പതിപ്പിന് 26ന് കൊച്ചിയില്‍ തുടക്കമാകും. ഉത്തരവാദിത്വ ടൂറിസം, ആഗോള സമ്മേളനങ്ങള്‍ക്ക് ആതിഥ്യമരുളുന്ന മൈസ് (എംഐസിഇ മീറ്റിംഗ്സ് ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ്) ടൂറിസം, വെഡിംഗ് ഡെസ്റ്റിനേഷന്‍, ക്രൂയിസ് ടൂറിസം എന്നിവ കേന്ദ്രമാക്കിയാണ് ഇത്തവണത്തെ കെടിഎം സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം 26ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായിരിക്കും. 27 മുതല്‍ 29 വരെ വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര സാമുദ്രിക കണ്വന്ഷന് സെന്ററിലാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. ഈ ദിവസങ്ങളില്‍ ബിസിനസ് സെഷനുകള്‍ നടക്കും.
ചരിത്രത്തിലാദ്യമായി കെടിഎമ്മിലെ ബയര്‍ രജിസ്ട്രേഷന് സര്‍വകാല റിക്കാര്‍ഡുമായി 2800 കടന്നതായി കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. എട്ടു വിഭാഗങ്ങളിലായി 347 സ്റ്റാളുകളാണ് ഇത്തവണ ക്രമീകരിക്കുക. ഇന്ത്യാ ടൂറിസം, കര്‍ണാടക ടൂറിസം തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകളും ഉണ്ടാകും. 2000ല്‍ സ്ഥാപിതമായ കെടിഎം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുന്നത്.

Source link