“ചതിയായിരുന്നു അത്, ആ ചതിക്ക് ദൈവം കൊടുത്ത ചതി”; രമേഷ് പിഷാരടിയെപ്പറ്റി ധർമജൻ
തന്റെ ഭാര്യയുടെ ബന്ധുക്കളെല്ലാം സർക്കാർ ഉദ്യോഗസ്ഥരാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. പ്രണയ വിവാഹമായിരുന്നു. തുടക്കത്തിൽ ഭാര്യയുടെ വീട്ടുകാർക്ക് തന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെയാണ് ധർമജൻ ഭാര്യയെ രണ്ടാമത് വിവാഹം കഴിച്ചത്.
തന്നെ ചിലർ പിഷാരടിയെന്ന് പറഞ്ഞ് പരിചയപ്പെടാറുണ്ടെന്ന് ധർമജൻ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിൽ ധർമജനും കുടുംബത്തിനുമൊപ്പം ബിജുക്കുട്ടനും കുടുംബവും പങ്കെടുത്തിരുന്നു.
‘രമേശ് പിഷാരടി വരുന്നത് തന്നെ സലിം കുമാറിന്റെ ട്രൂപ്പിലാണ്. ബോബൻ ആലുംമൂടന്റെ ഡ്യൂപ്പ് എന്നും പറഞ്ഞാണ് അവൻ വന്നത്. സലിം കുമാറിന് ബോബൻ ആലുംമൂടൻ ആരാണെന്നറിയില്ല. നിറത്തിലൊക്കെ അഭിനയിച്ചിട്ടുള്ള ആളാണ്, നല്ല സുന്ദരനാണെന്ന് ഞങ്ങൾ പറഞ്ഞു. സലിം കുമാർ ബോബൻ ആലുംമൂടനെ കണ്ടിട്ടില്ല.
ബോബൻ ആലുംമൂടനെ ഇതുവരെ രമേശ് പിഷാരടി സ്‌റ്റേജിൽ ചെയ്തിട്ടില്ല. ഒരു ദിവസം സലിം കുമാർ ബോബനെ കണ്ടപ്പോൾ, ദൈവമേ ഇയാളെയാണോ അവൻ അനുകരിക്കാൻ പോയതെന്ന് ചോദിച്ചു. ആനയും മുയലുമായിട്ടുള്ള വ്യത്യാസമുണ്ട്. അവൻ ട്രൂപ്പിൽ കയറിപ്പറ്റാൻ വേണ്ടി പറഞ്ഞതാണ്.
ബോബൻ ആലുംമൂടനെ കണ്ട് ഞാൻ ഞെട്ടിപ്പോയെടാ, ഒരു കണക്കിന് ഇവൻ സ്‌റ്റേജിൽ അവതരിപ്പിക്കാത്തത് നന്നായെന്നും അല്ലെങ്കിൽ ട്രൂപ്പ് അന്നേ നിർത്തിപ്പോകേണ്ടി വന്നേനെയെന്നും സലിം കുമാർ എന്നോട് പറഞ്ഞു.’- ബിജുക്കുട്ടൻ പറഞ്ഞു.
രമേശ് പിഷാരടിയെക്കുറിച്ചുള്ള രസകരമായ ഒരു സംഭവവും അദ്ദേഹം പങ്കുവച്ചു. ‘ഒരു ഓണത്തിന് ഇവൻ എന്നെ വിളിച്ചിട്ട് മാവേലിയെ കിട്ടുമോയെന്ന് ചോദിച്ചു. എറണാകുളം താജിലാണ്. എന്തോ പെയിന്റിന്റെയോ മറ്റോ ലോഞ്ചിംഗ് ആണ്. കുറച്ച് നേരത്തേക്ക് മതിയെന്ന് പറഞ്ഞു. മാവേലിയുടെ ഡ്രസിംഗും കാര്യങ്ങളുമൊക്കെ അവിടെയുണ്ടാകും. കുടവയറുള്ള ഒരുത്തനെ കിട്ടുമോയെന്ന് ചോദിച്ചു. പെയ്മന്റ് കൊടുക്കും.
അങ്ങനെ ഞാൻ ബൈജു എന്ന എന്റെയൊരു കൂട്ടുകാരനെ അറേഞ്ച് ചെയ്തു. എത്ര രൂപ കൊടുക്കാൻ പറ്റുമെന്ന് ഞാൻ പിഷാരടിയോട് ചോദിച്ചു. പത്ത് രണ്ടായിരം കൊടുക്കുമെന്ന് പിഷാരടി. അതിന്റെ പേരിൽ പിഷാരടി കമ്മീഷൻ അടിച്ചു. അവൻ പതിനായിരം രൂപ പറഞ്ഞിട്ടുണ്ട്. രണ്ടായിരം രൂപ ഇവന് കൊടുത്താൽ മതിയല്ലോ. ബാക്കി എണ്ണായിരം രൂപ ഇവന് ലാഭമാണ്.
അങ്ങനെ അവിടെ ചെന്ന് ബൈജു മാവേലിയുടെ വേഷമൊക്കെ കെട്ടി. അതുകഴിഞ്ഞ് പാർട്ടിയുണ്ടല്ലോ. ഫുഡും എല്ലാമുണ്ട്. മാവേലി പല ബ്രാൻഡ് അടിച്ച് സൈഡായി. അപ്പോൾ അവിടെയുള്ളവർ പിഷാരടിയെ വിളിച്ച്, മാവേലിയായി വന്നയാൾ ഓഫായിപ്പോയെന്ന് പറഞ്ഞു. അവിടെ കിടത്തിക്കോ പോയിക്കോളുമെന്ന് പിഷാരടി പറഞ്ഞു. അവർ ഒരു സ്യൂട്ട് റൂമിൽ കിടത്തി. പിറ്റേന്ന് രാവിലെ അവൻ എണീറ്റ്, കെട്ട് വിടാൻ ഒരു ബിയർ കൂടി വാങ്ങിയിട്ട് പോയി. അപ്പോഴും പിഷാരടിക്ക് ഫോൺ. സാർ പേയ്‌മെന്റ് തന്നില്ലല്ലോന്ന് ഹോട്ടലുമാർ. എന്തിന്റെ പെയ്‌മെന്റെന്ന് പിഷാരടി. മാവേലിക്ക് റൂം കൊടുത്തായിരുന്നു, ഒൻപതിനായിരം രൂപയായെന്ന്. അവന് ഒടുക്കത്തെ നഷ്ടമായിപ്പോയി. ചതിയായിരുന്നു അത്. ആ ചതിക്ക് ദൈവം കൊടുത്ത ചതിയായിരുന്നു.’- ധർമജൻ പറഞ്ഞു.
Source link