KERALAM

തൃശൂർ പൂരം വിവാദം; പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരമുള്ള മറുപടി നൽകിയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്കെതിരെ നടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻ.ആർ,​ഐ സെൽ ഡിവൈ.എസ്.പിയുമായ എം.എസ്. സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്. സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയത്.

പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിവൈ.എസ്‌‌.പിയുടെ നടപടി തെറ്റായ വാർത്ത പ്രചരിക്കാൻ ഇടയാക്കിയെന്ന് ഡി.ജി.പി റിപ്പോർട്ട് നൽകിയിരുന്നു.

വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണ്. പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവച്ചു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നൽകി. ജാഗ്രത കുറവുണ്ടായി. സുപ്രധാന ചോദ്യമായിട്ടും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താതെ മറുപടി നൽകിയെന്നുമാണ് ഡി.ജി.പിയുടെ റിപ്പോർട്ട്.

അതേസമയം പൂരം ക​ല​ക്കി​യ​തി​ൽ​ ​ഇ​നി​യും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നി​ട്ടി​ല്ലെ​ന്ന​ ​വാ​ർ​ത്ത​യി​ൽ​ ​ഞെ​ട്ട​ലും​ ​പ്ര​തി​ഷേ​ധ​വു​മ​റി​യി​ച്ച് ​സി.​പി.​ഐ​ ​മ​ന്ത്രി​ ​കെ.​രാ​ജ​നും​ ​സി.​പി.​ഐ​ ​നേ​താ​വ് ​വി.​എ​സ്.​ ​സു​നി​ൽ​കു​മാ​റും രംഗത്തെത്തി.​ ​അ​ന്വേ​ഷ​ണ​മേ​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്ത് ​നി​ന്നു​ ​മ​റു​പ​ടി​ ​കി​ട്ടി​യെ​ന്ന​ ​ചാ​ന​ൽ​ ​വാ​ർ​ത്ത​യോ​ടാ​ണ് ​പ്ര​തി​ക​ര​ണം.

പൂ​രം​ ​അ​ട്ടി​മ​റി​ക്ക് ​പി​ന്നി​ൽ​ ​ആ​രൊ​ക്കെ​യെ​ന്ന​റി​യാ​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്കും​ ​ഡി.​ജി.​പി​ക്കും​ ​വി​വ​രാ​വ​കാ​ശ​ ​അ​പേ​ക്ഷ​ ​ന​ൽ​കു​മെ​ന്ന് ​തൃ​ശൂ​രി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​പാ​ർ​ല​മെ​ന്റ് ​സ്ഥാ​നാ​ർ​ത്ഥി​യു​മാ​യി​രു​ന്ന​ ​സു​നി​ൽ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​മ​റു​പ​ടി​ ​നീ​ട്ടി​ക്കൊ​ണ്ടു​പോ​യാ​ൽ​ ​അ​റി​യാ​വു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളോ​ട് ​തു​റ​ന്നു​പ​റ​യും.​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ആ​സൂ​ത്രി​ത​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​ന​ട​ന്ന​ത്. അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​ഉ​ട​ൻ​ ​പു​റ​ത്തു​ ​വ​രു​മെ​ന്നാ​യി​രു​ന്നു​ ​പ്ര​തീ​ക്ഷ​യെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന് ​ഇ​പ്പോ​ഴാ​ണ് ​കേ​ൾ​ക്കു​ന്ന​ത്.​ ​പ​രി​ശോ​ധി​ച്ച് ​മ​റു​പ​ടി​ ​ന​ൽ​കാം.
അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ച​ത് ​മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ​സു​നി​ൽ​കു​മാ​ർ​ ​ഓ​ർ​മ്മി​പ്പി​ച്ചു.​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ണ്ട്.​ ​മേ​ളം​ ​പ​കു​തി​ ​വ​ച്ച് ​നി​റു​ത്താ​ൻ​ ​പ​റ​ഞ്ഞ​താ​രാ​ണ്.​ ​വെ​ടി​ക്കെ​ട്ട് ​ന​ട​ത്തി​ല്ലെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ത് ​ആ​രാ​ണ്.​ ​ഈ​ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ആ​ദ്യം​ ​കോ​ട​തി​യി​ൽ​ ​പോ​യ​ത് ​ബി.​ജെ.​പി​ ​നേ​താ​വാ​ണ്.​ ​പി​ന്നീ​ട് ​അ​വ​ർ​ ​ഉ​ത്സാ​ഹം​ ​കാ​ണി​ക്കു​ന്നി​ല്ല.​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ​പി​ന്നീ​ട​തി​നെ​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി.​ ​സു​രേ​ഷ്‌​ഗോ​പി​ ​പൂ​ര​പ്പ​റ​മ്പി​ൽ​ ​ആം​ബു​ല​ൻ​സി​ൽ​ ​വ​ന്ന​തും​ ​ദു​രൂ​ഹ​മാ​ണെന്നും സുനിൽ കുമാർ പറഞ്ഞു.


Source link

Related Articles

Back to top button