ആ പൊന്നുമ്മ ചിത്രം പങ്കിട്ട് ആദരാഞ്ജലിയുമായി മമ്മൂട്ടി
ആ പൊന്നുമ്മ ചിത്രം പങ്കിട്ട് ആദരാഞ്ജലിയുമായി മമ്മൂട്ടി
മനോരമ ലേഖിക
Published: September 20 , 2024 08:08 PM IST
Updated: September 20, 2024 08:42 PM IST
1 minute Read
കവിയൂർ പൊന്നമ്മയുടെ ഓർമ്മചിത്രം പങ്കുവച്ച് മമ്മൂട്ടി. താരത്തിന്റെ കവിളിൽ കവിയൂർ പൊന്നമ്മ സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ആദരാഞ്ജലികൾ നേർന്നത്.
കവിയൂർ പൊന്നമ്മയ്ക്കൊപ്പം ചെലവഴിച്ച ഹൃദ്യമായ നിമിഷത്തിന്റെ ഓർമയായി മമ്മൂട്ടി പങ്കുവച്ച ചിത്രം. ” പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ” ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.
തനിയാവർത്തനം, വാത്സല്യം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഹൃദ്യമായ ആത്മബന്ധം ഇരുവരും സൂക്ഷിച്ചിരുന്നു.
English Summary:
Mammootty shares a memory with Kaviyoor Ponnamma. Mammootty paid his tributes by sharing a picture of Kaviyoor Ponnamma giving him a loving kiss on his cheek.
7rmhshc601rd4u1rlqhkve1umi-list 1rufc005gn55f507mcdfd6kl2k mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kaviyoorponnamma
Source link