‘എന്റെ സ്വന്തം പൊന്നമ്മച്ചേച്ചി’; കണ്ണീരോടെ സുരേഷ് ഗോപി | Kaviyoor Ponnamma
‘എന്റെ സ്വന്തം പൊന്നമ്മച്ചേച്ചി’; കണ്ണീരോടെ സുരേഷ് ഗോപി
മനോരമ ലേഖിക
Published: September 20 , 2024 07:09 PM IST
Updated: September 20, 2024 08:48 PM IST
1 minute Read
കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ആദരാഞ്ജലികളുമായി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
കവിയൂർ പൊന്നമ്മയുടെ ചിത്രത്തോടൊപ്പം ”മലയാളത്തിൻ്റെ അമ്മക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ” എന്ന വാചകമാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
നിരവധി സിനിമകളിൽ നായകന്റെയും നായികയുടെയും അമ്മയായി അഭിനയിച്ച കവിയൂർ പൊന്നമ്മ മലയാളിക്ക് അമ്മയുടെ മറ്റൊരു മുഖമാണ്. ചുക്കാൻ, ക്രിസ്ത്യൻ ബ്രദർസ്, മനസിലൊരു മണിമുത്ത് തുടങ്ങി ഒരുപാടു സിനിമകളിൽ സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
English Summary:
Suresh Gopi shared a post paying tribute to Kaviyoor Ponnamma on her demise.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 572d93dul6johdm1klbtonhts5 mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-kaviyoorponnamma mo-entertainment-movie-sureshgopi
Source link