രാജീവ് ചന്ദ്രശേഖർ ഇടപെട്ടു, ആദിത്യക്ക് ആധാർ ലഭിച്ചു; ഇനി പഠനം നടക്കും
തിരുവനന്തപുരം: ആധാർ ലഭിക്കാത്തതിനെത്തുടർന്ന് ബിരുദ പഠനം മുടങ്ങുമോയെന്ന ആശങ്ക അവസാനിച്ച സന്തോഷത്തിലാണ് നിറമൺകര വനിതാ എൻഎസ്എസ് കോളജിൽ ഒന്നാം വർഷ സുവോളജിക്ക് പ്രവേശനം ലഭിച്ച ആദിത്യ ആർ ഷിബു. സീറ്റ് ഉറപ്പായെങ്കിലും അപ്ഡേറ്റ് ചെയ്ത വിവരങ്ങളുൾക്കൊള്ളുന്ന ആധാർ കാർഡ് കേരള സർവ്വകലാശാലയുടെ പ്രവേശന പോർട്ടലിൽ അപ്‌ലോഡ് ചെയ്യാത്തതിനെത്തുടർന്ന് പ്രവേശനം നൽകാൻ കഴിയില്ലെന്ന് അധികതർ ഉറപ്പിച്ചു പറഞ്ഞതോടെ ആദിത്യയും കുടുംബവും കടുത്ത ആശങ്കയിലായി.
കഴിഞ്ഞ പത്ത് മാസമായി ആധാർ വിവരങ്ങൾ പുതുക്കുന്നതിന് പല തവണ ആദിത്യയും കുടുംബവും ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. അവസാന ആശ്രയമെന്നോണമാണ് ആദിത്യയുടെ കുടുംബം മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറിനെ സമീപിച്ചത്. കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട രാജീവ് ചന്ദ്രശേഖർ ആധാർ അധികൃതരുമായി ബന്ധപ്പെട്ട് വെറും മൂന്ന് ദിവസങ്ങൾക്കുള്ളിൽ പുതുക്കിയ ആധാർ കാർഡ് ലഭ്യമാക്കുകയായിരുന്നു. പിന്നാലെ കോളേജ് പ്രവേശനമുറപ്പിച്ചതിന്റെ സന്തോഷത്തിലാണ് പേരുകാവ് കവളോട്ടുകോണം സ്വദേശിയായ ആദിത്യയും കുടുംബവും.
Source link