അപ്രതീക്ഷിതമായി സാമ്പത്തിക ഉന്നതി നേടുന്ന 9 നക്ഷത്രക്കാർ


ജനിച്ച നക്ഷത്രപ്രകാരം അപ്രതീക്ഷിതമായി ഉയർന്ന സാമ്പത്തിക നിലയിലെത്തുന്ന ചില നക്ഷത്രക്കാരുണ്ട്. ജനന സമയപ്രകാരം ഭാഗ്യാനുഭവങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാമെങ്കിലും പൊതുവെ ഇക്കൂട്ടരുടെ സാമ്പത്തികനില ഭദ്രമായിരിക്കും. 
കാർത്തിക :ഈ നാളുകാർ പൊതുവെ വിദ്യാസമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത. കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളരും തേജസ്വികളും ആവും . ഒന്നിലധികം വീടുകൾ ഇവർക്കുണ്ടാകും.

രോഹിണി: രോഹിണി നക്ഷത്രക്കാർ ജീവിതത്തിലുടനീളം ധനവാൻമാരായിരിക്കും. ഏതു മേഖലയിൽ ചെന്നാലും അവിടുത്തെ നേതാവായിരിക്കും. ഈ നക്ഷത്രജാതർ സ്ഥിരചിത്തരും സൗന്ദര്യമുളളവരും ആയിരിക്കും. മുപ്പത് വയസിനും നാൽപതിനും മധ്യേയുളള കാലം പൊതുവേ ഗുണകരമായിരിക്കും. കുടുംബസുഖം, സന്താന ഗുണം, ബന്ധുഗുണം തുടങ്ങിയവ ഇക്കാലത്തുണ്ടാവും. 
മകയിരം: മകയിരം നക്ഷത്രജാതർ ബുദ്ധിയും സൗന്ദര്യവും ആത്മാർഥതയും ഉളളവരായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഇവർക്കു ചെയ്തു തീർക്കുവാൻ കഴിയും. ജീവിതത്തിൽ ആദ്യഭാഗം ക്ലേശവും മധ്യഭാഗവും അന്ത്യഭാഗവും സുഖവും അനുഭവത്തിൽ വരും. സ്വന്തം പരിശ്രമത്താൽ ഉന്നതിയിലെത്തും.  

തിരുവാതിര: ഇവരുടെ ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കൂടുതലായി അനുഭവപ്പെടും. മറ്റുളളവരുടെ കീഴിൽ ജോലി ചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ബുധന്റെ രാശിയിലെ ജനനമാകയാൽ ബുദ്ധിയുളളവരായിരിക്കും. കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനുളള കഴിവുണ്ടായിരിക്കും.  
പൂരം:സൗന്ദര്യവും സാമർഥ്യവും തികഞ്ഞവരാണ് പൂരം നക്ഷത്രക്കാർ. നന്നായി സംസാരിക്കുന്ന ഇവർ ആജ്ഞാശക്തി, സഹൃദയത്വം എന്നീ ഗുണങ്ങളുള്ളവരാണ്. എന്നാൽ മറ്റുള്ളവർക്ക് കീഴ്‌വഴങ്ങി ജോലി ചെയ്യാൻ വിമുഖതയുള്ള സ്വതന്ത്ര ബുദ്ധികളാണ് . തൊട്ടതെല്ലാം പൊന്നാക്കാൻ കഴിവുള്ളവരാണ് ഇക്കൂട്ടർ . കലാതാൽപര്യവും ആഡംബര ഭ്രമവും ഇവരുടെ പ്രത്യേകതയാണ്.  

ഉത്രം:സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരും അതിൽ വിജയിക്കുന്നവരുമാണ് ഉത്രം നക്ഷത്രജാതർ. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഇക്കൂട്ടർക്ക് ഏതു പ്രതികൂലസാഹചര്യത്തെയും അനുകൂലമാക്കാനുള്ള കഴിവുണ്ട്. 
അനിഴം: സ്വന്തം തീരുമാനത്തിലുറച്ച് അതനുസരിച്ച് പ്രവർത്തിക്കുന്നവരാണ് അനിഴം നക്ഷത്രക്കാർ. കലാപരമായ കഴിവുള്ളവരാണ്. വിദേശത്താണ് ഈ നക്ഷത്രക്കാർ കൂടുതലും നേട്ടങ്ങൾ ഉണ്ടാക്കുന്നത്. സ്വതന്ത്രബുദ്ധികളായതു കൊണ്ട് പലപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വരും.

മൂലം:സർക്കാർ സ്ഥാപനങ്ങളിലോ കമ്പനികളിലോ ബഹുമാന്യതയുള്ള ഉദ്യോഗം ലഭിക്കാൻ ഭാഗ്യമുള്ള നക്ഷത്രമാണ് മൂലം. ഉയർന്ന സാമ്പത്തിക സ്ഥിതി, നേതൃപാടവം, ഈശ്വര വിശ്വാസം, സ്വതന്ത്ര ചിന്താഗതി എന്നിവയാണ് പൊതുവായ പ്രത്യേകതകൾ.ഈ നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ പൊതുവേ ആഡംബര പ്രിയരായിരിക്കും
ഉത്രാടം: ജീവിതത്തിൽ യൗവനത്തിന്റ രണ്ടാംഘട്ടം മുതലാണ് പുരോഗതി കൂടുതൽ ദൃശ്യമാകുന്നത്. മറ്റുള്ളവരുടെ ഉപദേശങ്ങൾക്ക്  മുഖവില നൽകാതെ സ്വപ്രയത്നത്താൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരാണ് ഇക്കൂട്ടർ.  


Source link
Exit mobile version