ആലപ്പുഴ: ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം നടക്കുന്ന, അരൂർ ക്ഷേത്രത്തിന് വടക്കോട്ട് അരൂർ പള്ളി വരെയുള്ള റോഡിൽ ടൈൽ വിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
അരൂക്കുറ്റി ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് യൂടേൺ എടുക്കണം. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നവർ കുണ്ടന്നൂർ നിന്ന് തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ, വൈക്കം തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകണം. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എം.സി / എ.സി റോഡ് വഴി പോകണം. ഭാരവാഹനങ്ങൾ എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂരിലേക്ക് കടത്തിവിടില്ല
Source link