വിനായകന് വില്ലനായി മമ്മൂട്ടി; വീണ്ടും ഞെട്ടിക്കാൻ മെഗാ സ്റ്റാർ
വിനായകന് വില്ലനായി മമ്മൂട്ടി; വീണ്ടും ഞെട്ടിക്കാൻ മെഗാ സ്റ്റാർ | Mammootty Vinayakan
വിനായകന് വില്ലനായി മമ്മൂട്ടി; വീണ്ടും ഞെട്ടിക്കാൻ മെഗാ സ്റ്റാർ
മനോരമ ലേഖകൻ
Published: September 20 , 2024 10:18 AM IST
1 minute Read
വിനായകൻ, മമ്മൂട്ടി
സിനിമാ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി വരുന്നു. ഇത്തവണ വിനായകന് വില്ലനായാണ് മെഗാസ്റ്റാറിന്റെ വരവ്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രതിനായക വേഷത്തിൽ മമ്മൂട്ടി എത്തുക. ‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിൻ കെ. ജോസിന്റെ സംവിധാനസംരംഭം മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്.
ഈ അടുത്ത് ‘പുഴു’ ,‘ഭ്രമയുഗം’ തുടങ്ങിയ സിനിമകളിൽ പ്രതിനായകവേഷത്തിലെത്തി ഇന്ത്യൻ സിനിമയെ ഞെട്ടിച്ച താരം ഇത്തവണ ഏത് അവതാരത്തിലാകും എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകരും. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയാണിത്.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന വേഷത്തിലാകും വിനായകനും എത്തുക. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് ഇപ്പോൾ വിനായകൻ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഉടൻ തന്നെ നാഗർകോവിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റിൽ രണ്ടാഴ്ച്ചയ്ക്ക് ശേഷം മമ്മൂട്ടി ജോയിൻ ചെയ്യും.
കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനും പ്രശസ്ത ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കും. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സുഷിൻ ശ്യാം ആകും സംഗീതം.
English Summary:
Mammootty vs. Vinayakan: Megastar’s Next Promises Epic Showdown
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 1bo8dromn3i8ld7tp05po2q2s4 mo-entertainment-movie-vinayakan
Source link