KERALAMLATEST NEWS

അനധികൃത സ്വത്ത് സമ്പാദനം ; എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണം

 മുൻ എസ്.പി സുജിത് ദാസിനെതിരേയും അന്വേഷണം

തി​രു​വ​ന​ന്ത​പു​രം​:​വി​വാ​ദ​ങ്ങ​ളി​ൽ​ ​കു​ടു​ങ്ങി​യ​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​ ​അ​ജി​ത്കു​മാ​റി​നെ​തി​രേ​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​ന​ത്തി​ലും​ ​കൈ​ക്കൂ​ലി​ ​അ​ട​ക്ക​മു​ള്ള​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ളി​ലും​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​
ആ​ഭ്യ​ന്ത​ര​ ​വി​ജി​ല​ൻ​സ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​രാ​ത്രി​യോ​ടെ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഷെ​യ്ക് ​ദ​ർ​ബേ​ഷ് ​സാ​ഹി​ബി​ന്റെ​ ​ശു​പാ​ർ​ശ​ ​മു​ഖ്യ​മ​ന്ത്രി​ ​അം​ഗീ​ക​രി​ച്ചു.
അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​യോ​ഗേ​ഷ് ​ഗു​പ്ത​ ​ഇ​ന്നു​ ​പ്ര​ഖ്യാ​പി​ക്കും.​ ​ഡി.​ജി.​പി​ ​റാ​ങ്കു​ള്ള​ ​ഗു​പ്ത​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​വും​ ​അ​ന്വേ​ഷ​ണം.
തി​രു​വ​ന​ന്ത​പു​രം​ ​ക​വ​ടി​യാ​റി​ൽ​ ​കോ​ടി​ക​ൾ​ ​മ​തി​ക്കു​ന്ന​ ​ഭൂ​മി​ ​വാ​ങ്ങി​യ​തി​ലും​ ​ഇ​തി​ൽ​ ​ഭൂ​ഗ​ർ​ഭ​ ​അ​റ​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്നു​ ​നി​ല​ ​അ​ത്യാ​ഡം​ബ​ര​ ​കെ​ട്ടി​ടം​ ​നി​ർ​മി​ക്കു​ന്ന​തും​ ​അ​ന്വേ​ഷി​ക്കും.​ ​മ​ല​പ്പു​റം​ ​മു​ൻ​ ​എ​സ്.​പി​ ​സു​ജി​ത്ദാ​സ് ​ഉ​ൾ​പ്പെ​ട്ട​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​വി​ജി​ല​ൻ​സ് ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ക്കും.​ ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ക​യാ​ണ്.
ത​ല​സ്ഥാ​ന​ത്ത് ​എ.​ഡി.​ജി.​പി​ ​അ​ജി​ത്കു​മാ​ർ​ ​കൊ​ട്ടാ​ര​ ​മാ​ളി​ക​ ​പ​ണി​യു​ന്ന​ത് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ക്ക് ​പ​രാ​തി​ ​അ​യ​ച്ചി​രു​ന്നു.​ ​ഭ​ര​ണ​ക​ക്ഷി​ ​എം.​എ​ൽ.​എ​ ​പി.​വി.​ ​അ​ൻ​വ​റും​ ​​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​എ.​ഡി.​ജി.​പി​യു​ടെ​ ​ഭാ​ര്യാ​ ​സ​ഹോ​ദ​ര​ൻ​മാ​ർ​ക്കെ​തി​രേ​യും​ ​അ​ൻ​വ​ർ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.

5 ആരോപണങ്ങളിൽ

അന്വേഷണം

1. വസ്തു വാങ്ങാനും വീട് നിർമ്മിക്കാനും സ്വത്ത് സമ്പാദിച്ചു

2. ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നര കോടി കൈക്കൂലി

3. ബന്ധുക്കളുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി

4. ബന്ധുക്കളെ ഉയോഗിച്ച് സ്വർണ ഇടപാടുകൾ

5. സ്വർണം പൊട്ടിക്കലിലൂടെ വൻതോതിൽ പണമുണ്ടാക്കി

സുജിത്തിനെതിരെ

അന്വേഷിക്കുന്നത്

കള്ളക്കടത്ത് സ്വർണം ഉരുക്കി കോടികളുണ്ടാക്കി. മലപ്പുറം എസ്.പിയായിരിക്കെ പ്രതികളിൽ നിന്ന് പണം വാങ്ങി, ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ച് കടത്തി


Source link

Related Articles

Back to top button