ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണം: യുഎൻ
ന്യൂയോർക്ക്: പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേലിന്റെ നിയമവിരുദ്ധ അധിനിവേശം 12 മാസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎൻ പൊതുസഭ പാസാക്കി. പലസ്തീൻ അവതരിപ്പിച്ച പ്രമേയത്തെ 124 പേർ അനുകൂലിച്ചു. യുഎസും ഇസ്രയേലും അടക്കം 14 പേർ എതിർത്തു. ഇന്ത്യ അടക്കം 43 രാജ്യങ്ങൾ വിട്ടുനിന്നു. യുഎന്നിൽ നിരീക്ഷണ പദവി മാത്രമുള്ളതിനാൽ പലസ്തീനു വോട്ടില്ലായിരുന്നു. പൊതുസഭാ പ്രമേയങ്ങൾ നടപ്പാക്കാൻ നിയമപരമായ ബാധ്യത ഇല്ല. എന്നാൽ 193 അംഗങ്ങളിൽ 124 പേർ അനുകൂലിച്ചത് പലസ്തീൻ വിഷയത്തിലെ അന്താരാഷ്ട്ര നിലപാടിനു തെളിവാണ്.
1967 മുതൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലെമിലുമായി ഏഴു ലക്ഷം യഹൂദരെയാണ് ഇസ്രേലി സർക്കാർ കുടിയിരുത്തിയിട്ടുള്ളത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. കോടതിവിധിയെ അടിസ്ഥാനമാക്കിയാണ് യുഎൻ പ്രമേയം അവതരിപ്പിച്ചത്. നയതന്ത്രതീവ്രവാദമാണ് യുഎൻ പ്രമേയത്തിൽ പ്രതിഫലിക്കുന്നതെന്ന് ഇസ്രയേൽ പ്രതികരിച്ചു.
Source link