നടപടി പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിന് അരിയില്ല; ഒന്നര മാസം സമയം നൽകി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേരളത്തിന് ഒന്നര മാസത്തിന്റെ സമയം അനുവദിച്ച് കേന്ദ്ര സർക്കാർ. റേഷൻ കാർഡ് മസ്റ്ററിംഗ് ഇതിനോടകം പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ അരി നൽകില്ലെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. നിർദേശത്തിന് പിന്നാലെ മസ്റ്ററിംഗിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് പുനരാരംഭിക്കും.

റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിഗും ഇ – പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിംഗ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കമമെന്ന് കാട്ടി കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകുകയായിരുന്നു.

റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്രറിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ അറിയിച്ചു. തുടർന്ന് മറ്റന്നാൾ മുതൽ മസ്റ്ററിംഗ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിംഗ് നടത്തുക. റേഷൻ കടകൾക്ക് പുറമേ അംഗണവാടികൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിംഗ് നടത്തുക.

മസ്റ്ററിംഗ് തീയതികൾ

സെപ്തംബർ 18 – 24: തിരുവനന്തപുരം ജില്ല
25- ഒക്ടോബർ 1: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ
ഒക്ടോബർ 3-8: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം,കാസർകോട്‌
നീ​ല,​ ​വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് ബാ​ധ​ക​മ​ല്ല

വെ​ള്ള,​ ​നീ​ല​ ​റേ​ഷ​ൻ​ ​കാ​ർ​ഡി​ലെ​ ​അം​ഗ​ങ്ങ​ൾ​ക്ക് ​നാ​ളെ​ ​തു​ട​ങ്ങു​ന്ന​ ​മ​സ്റ്റ​റിം​ഗ് ​ബാ​ധ​ക​മ​ല്ല.​അ​വ​ർ​ക്ക് ​മ​സ്റ്റ​റിം​ഗി​നാ​യു​ള്ള​ ​തി​യ​തി​ക​ൾ​ ​പി​ന്നീ​ട് ​പ്ര​ഖ്യാ​പി​ക്കും.നി​ല​വി​ലെ​ ​മ​സ്റ്റ​റിം​ഗ് ​ക​ഴി​വ​തും​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​വ​ച്ചു​ ​ത​ന്നെ​ ​ന​ട​ത്താ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ഭ​ക്ഷ്യ​വ​കു​പ്പ്മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലോ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ലോ​ ​താ​ൽ​ക്കാ​ലി​ക​മാ​യി​ ​താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ​അ​വി​ട​ത്തെ​ ​ഏ​തെ​ങ്കി​ലും​ ​റേ​ഷ​ൻ​ ​ക​ട​യി​ൽ​ ​മ​സ്റ്റ​റിം​ഗ് ​ന​ട​ത്താം.


Source link
Exit mobile version