പേജർ ബോംബുകൾ നിർമിച്ചത് ഇസ്രേലി ഇന്‍റലിജൻസ്


ന്യൂ​​​​യോ​​​​ർ​​​​ക്ക്: പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച പേ​​​​ജ​​​​റു​​​​ക​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ച​​​​ത് ഇ​​​​സ്രേ​​​​ലി ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ക​​​​ന്പ​​​​നി​​​​യാ​​​​ണെ​​​​ന്ന് ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. താ​​​​യ്‌​​​​വാ​​​​നി​​​​ലെ ഗോ​​​​ൾ​​​​ഡ് അ​​​​പ്പോ​​​​ളോ എ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഹം​​​​ഗ​​​​റി​​​​യി​​​​ലെ ബി​​​​എ​​​​സി ക​​​​ൺ​​​​സ​​​​ൽ​​​​ട്ടിം​​​​ഗ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ് പേ​​​​ജ​​​​റു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ച​​​​ത്. ഹി​​​​സ്ബു​​​​ള്ള​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഇ​​​​ത്ത​​​​രം മൂ​​​​ന്നു ക​​​​ന്പ​​​​നി​​​​ക​​​​ൾ ഇ​​​​സ്രേ​​​​ലി ഇ​​​​ന്‍റി​​​​ലി​​​​ജ​​​​ൻ​​​​സ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

പേ​​​​ജ​​​​റി​​​​ന്‍റെ ബാ​​​​റ്റ​​​​റി​​​​ക​​​​ൾ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ണ്ടു​​​​പ​​​​ടി​​​​ക്കാ​​​​ൻ പ​​​​റ്റാ​​​​ത്ത​​​​വി​​​​ധം സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളാ​​​​ൽ പൊ​​​​തി​​​​ഞ്ഞി​​​​രു​​​​ന്നു. 2022 ആ​​​​ദ്യം​​​​മു​​​​ത​​​​ലാണ് ഈ ​​​​പേ​​​​ജ​​​​റു​​​​ക​​​​ൾ ഹി​​​​സ്ബു​​​​ള്ള​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യത്.


Source link
Exit mobile version