പേജർ ബോംബുകൾ നിർമിച്ചത് ഇസ്രേലി ഇന്റലിജൻസ്
ന്യൂയോർക്ക്: പൊട്ടിത്തെറിച്ച പേജറുകൾ ഉത്പാദിപ്പിച്ചത് ഇസ്രേലി ഇന്റലിജൻസിന്റെ നിയന്ത്രണത്തിലുള്ള കന്പനിയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. തായ്വാനിലെ ഗോൾഡ് അപ്പോളോ എന്ന കന്പനിയുടെ ബ്രാൻഡ് ഉപയോഗിച്ച് ഹംഗറിയിലെ ബിഎസി കൺസൽട്ടിംഗ് എന്ന സ്ഥാപനമാണ് പേജറുകൾ നിർമിച്ചത്. ഹിസ്ബുള്ളകളെ ലക്ഷ്യമിട്ട് ഇത്തരം മൂന്നു കന്പനികൾ ഇസ്രേലി ഇന്റിലിജൻസ് ഏജൻസികൾ സ്ഥാപിച്ചിരുന്നു.
പേജറിന്റെ ബാറ്ററികൾ സുരക്ഷാ ഉപകരണങ്ങൾക്കു കണ്ടുപടിക്കാൻ പറ്റാത്തവിധം സ്ഫോടകവസ്തുക്കളാൽ പൊതിഞ്ഞിരുന്നു. 2022 ആദ്യംമുതലാണ് ഈ പേജറുകൾ ഹിസ്ബുള്ളകൾക്കു ലഭിച്ചുതുടങ്ങിയത്.
Source link