കേരളത്തിൽ അഞ്ചു ദിവസം ചൂടുകൂടും, നാലു ജില്ലകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : വരുന്ന അഞ്ചുഗിവസം കേരളത്തിൽ വരണ്ട കാലാവസ്ഥാ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകൾക്ക് വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെപ്റ്റംബർ 20 നും 21 നും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വരണ്ട കാലാവസ്ഥ പ്രവചനമുണ്ട്.
മുൻവർഷങ്ങളിലെ തനിയാവർത്തനമായതിനാൽ കാലാവസ്ഥാ ഗവേഷകർ വരൾച്ചാ സൂചനയും നല്‍കുന്നുണ്ട്. വേനൽ മഴ കൂടുന്നതും കാലവർഷം കുറയുകയോ അല്ലെങ്കിൽ ദുർബലമാകുന്നതും പിന്നാലെ വേനൽ ശക്തമാകുന്നതുമാണ് പ്രവണത. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178 % വർദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87 ശതമാനം വർദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനൽ മഴയ്ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടർന്നു.
അതേസമയം കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കില്ല. കേരളത്തിൽ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളെ പോലെ തുടരും. തമിഴ്നാട്ടിൽ ചൂട് 40 ഡിഗ്രി വരെ അനുഭവപ്പെടും. സാധാരണ അനുഭവപ്പെടുന്ന ചൂടിനേക്കാൾ പകൽ താപനില ഉയരും. തമിഴ്നാട്ടിൽ സാധാരണയേക്കാൾ നാല് ഡിഗ്രി വരെ താപനില കൂടും. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളില്‍ ഈ മാസം 19 നും 20 നും ചൂട് കൂടും. കാലവർഷം അവസാനിക്കും മുമ്പ് ഈ പ്രദേശങ്ങളിൽ കാലാവസ്ഥ വകുപ്പ് ചൂട് കൂടുന്നതിന്റെ മുന്നറിയിപ്പും പുറപ്പെടുവിച്ചു.
Source link