കൊച്ചി: യുഎസ് ഫെഡ് പ്രഖ്യാപനം വന്നെങ്കിലും സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല. ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 30 ഡോളറോളം വര്‍ധിച്ച് 2,600 ഡോളര്‍ വരെ എത്തിയശേഷം തിരിച്ചിറങ്ങി 2,563 ഡോളറിലായി. യുഎസ് പലിശനിരക്ക് അര ശതമാനമാണു കുറച്ചത്. അമേരിക്ക പലിശ കുറച്ചാല്‍ രാജ്യാന്തര സ്വർണവില കുതിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇതു കേരളവിപണിയിലും വില കുതിച്ചുയരാന്‍ വഴിയൊരുക്കുമായിരുന്നു. എന്നാല്‍, രാജ്യാന്തര വില കീഴ്മേല്‍ മറിഞ്ഞതിനാല്‍ ഇന്നലെ കേരളത്തില്‍ സ്വര്‍ണവില കുറയുകയാണുണ്ടായത്.
ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,825 രൂപയും പവന് 54,600 രൂപയുമായി. പശ്ചിമേഷ്യാ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിലവര്ധനവിനായിരിക്കും ഇനി സാധ്യത. യുഎസ് പലിശനിരക്ക് അര ശതമാനം കുറച്ചത് വില വര്‍ധിക്കുമെന്ന ആശങ്ക അകറ്റിയെന്നും വിലക്കുറവ് സ്വര്‍ണാഭരണ വിപണിക്ക് കരുത്തേകുമെന്നും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

Source link