സർവസീമകളും ലംഘിച്ചു, ഇത് ഇസ്രയേലിന്റെ യുദ്ധപ്രഖ്യാപനം; സ്‌ഫോടനപരമ്പരയിൽ പ്രതികരിച്ച് ഹിസ്ബുള്ള തലവൻ


ബയ്റുത്ത്: ചൊവ്വാഴ്ചത്തെ പേജര്‍ സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ഇസ്രയേലിനെതിരേ രൂക്ഷപ്രതികരണവുമായി ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല. തങ്ങള്‍ വലിയ തിരിച്ചടി നേരിട്ടുവെന്നും പേജര്‍ ആക്രമണത്തോടെ ഇസ്രയേല്‍ അവരുടെ സകലസീമകളും ലംഘിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ നടപടി യുദ്ധപ്രഖ്യാപനമാണെന്നും നസ്റല്ല കൂട്ടിച്ചേര്‍ത്തു.’ലെബനന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. വളരെ അപൂര്‍വമായേ ഈ രീതിയില്‍ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ലോകത്ത് അരങ്ങേറാറുള്ളൂ. ഇസ്രയേല്‍ സകലസീമകളും ലംഘിച്ചിരിക്കുന്നു. എല്ലാ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും അപ്പുറത്തേക്ക് ശത്രു കടന്നിരിക്കുന്നു’, ഹസന്‍ നസ്റല്ല പറഞ്ഞു.


Source link

Exit mobile version