ദക്ഷിണ ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; നടപടി ഹിസ്ബുള്ള തലവന്റെ അഭിസംബോധനയ്ക്കിടെ


ബയ്റുത്ത്: കഴിഞ്ഞ ദിവസങ്ങളിലെ സ്‌ഫോടനപരമ്പരയ്ക്കു പിന്നാലെ ദക്ഷിണ ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല ടെലിവിഷനിലൂടെ അഭിസംബോധന നടത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം ആരംഭിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന പരമ്പരയ്ക്കു ശേഷം ഇതാദ്യമായാണ് നസ്‌റല്ല പ്രതികരിക്കുന്നത്.


Source link

Exit mobile version