BUSINESS

പലിശയിൽ യുഎസ് കടുംവെട്ട്; ഒപ്പം കൂടി ഗൾഫ് രാജ്യങ്ങൾ; ഇന്ത്യയിലേക്ക് വിദേശനാണ്യമൊഴുകും

പലിശയിൽ യുഎസ് കടുംവെട്ട് – US Interest Rates | Federal Reserve | Manorama Online Premium

പലിശയിൽ യുഎസ് കടുംവെട്ട് – US Interest Rates | Federal Reserve | Manorama Online Premium

പലിശയിൽ യുഎസ് കടുംവെട്ട്; ഒപ്പം കൂടി ഗൾഫ് രാജ്യങ്ങൾ; ഇന്ത്യയിലേക്ക് വിദേശനാണ്യമൊഴുകും

അനിൽകുമാർ ശർമ

Published: September 19 , 2024 04:59 PM IST

5 minute Read

യുഎസ് പലിശനിരക്ക് കുറക്കുമ്പോൾ അത് എങ്ങനെയാവും ഇന്ത്യയെ ബാധിക്കുക? റിസർവ് ബാങ്കും ഉടന്‍ പലിശ കുറയ്ക്കാൻ സാധ്യതയുണ്ടോ?

യുഎസിന്റെ ചുവടുപിടിച്ച് യുഎഇ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളും പലിശ കുറച്ചത് എന്തുകൊണ്ടാണ്? ഈ പലിശയിറക്കം പ്രവാസികള്‍ക്ക് സന്തോഷകരമാവുമോ?

യുഎസ് പലിശയുടെ പുതിയ സഞ്ചാരത്തിൽ സ്വർണ വിലയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ? വിശദമായി പരിശോധിക്കുകയാണ് ഇവിടെ

(Representative image by Max Zolotukhin/istockphoto)

പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു! യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി 23 വർഷത്തെ ഉയരമായ 5.25-5.50 ശതമാനത്തിൽ നിന്ന പലിശനിരക്കാണ് അരശതമാനം (0.50%) കുറച്ച് 4.75-5% ആക്കിയത്. 4 വർഷത്തിന് ശേഷം ആദ്യമായാണ് യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. റീറ്റെയ്ൽ പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനം. 2022ൽ റെക്കോർഡ് 9.1 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇത് രണ്ട് ശതമാനമായി കുറയ്ക്കുകയാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. കഴിഞ്ഞമാസം ഇത് 2.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.
ലോകത്തെ ഏറ്റവും വമ്പൻ സമ്പദ്ശക്തിയാണെങ്കിലും യുഎസിനെ എക്കാലവും വലയ്ക്കുന്നത് തൊഴിലില്ലായ്മ നിരക്കിലെ വർധനയാണ്. ഈ കണക്കുകളും ആശ്വാസനിരക്കിലേക്ക് കുറയ്ക്കുകയും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിൽ നിന്ന് അകറ്റുകയും കൂടിയാണ് പലിശയിലെ ഈ വെട്ടിനിരത്തലിന്റെ ലക്ഷ്യം. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ അതിനർഥം ബാങ്കുകളിൽ നിന്നുള്ള വായ്പ, നിക്ഷേപം എന്നിവയുടെ പലിശനിരക്കും താഴുമെന്ന് തന്നെ. യുഎസിലെ 30-വർഷ ഭവന വായ്പയുടെ പലിശനിരക്ക് ഇന്ന് 6.20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ പലിശഭാരം 7.22 ശതമാനമായിരുന്നു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും പുതിയ തീരുമാനത്തോടെ കുറയും.

mo-business-interestrate mo-business-reporate mo-nri-uaenews anilkumar-sharma mo-business-rbi mo-business-goldpricefluctuation mo-business-economy 3kip53uu2g0bsmbu4j22p2hc1f-list mo-news-common-mm-premium 4kn99jm6vlshsrafm84nab0mt8 mo-premium-news-premium mo-business-share-market 55e361ik0domnd8v4brus0sm25-list mo-premium-sampadyampremium


Source link

Related Articles

Back to top button