സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം ലവ് ആൻഡ് വാർ 2026ൽ

സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം ലവ് ആൻഡ് വാർ 2026ൽ

സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം ലവ് ആൻഡ് വാർ 2026ൽ

മനോരമ ലേഖിക

Published: September 19 , 2024 01:00 PM IST

1 minute Read

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന  ഇതിഹാസ കഥയായ ലവ് ആൻ്റ് വാർ അതിന്റെ പ്രഖ്യാപന ദിവസം മുതൽ തന്നെ  കോളിളക്കം സൃഷ്ടിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റിൻ്റെ റിലീസ് തീയതി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും.
 ചിത്രം 2026 മാർച്ച് 20-ന് അതിൻ്റെ ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും മികച്ച സർപ്രൈസ് ആണിത്. റംസാൻ, രാം നവമി തുടങ്ങിയ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോടനുബന്ധിച്ചാണ് റിലീസിംഗ് എന്നുള്ളത്  ഗണ്യമായ ബോക്സ് ഓഫീസ് വിജയം മുന്നിൽ കണ്ടുകൊണ്ടാണ്.

ഈ പ്രഖ്യാപനത്തോടൊപ്പം കൂടുതൽ വിശദാംശങ്ങൾക്കായുള്ള കാത്തിരിപ്പ് പ്രേക്ഷകർക്കിടയിൽ ഉയരുമ്പോൾ, സഞ്ജയ് ലീല ബൻസാലിയുടെയും പ്രതിഭാധനരായ അഭിനേതാക്കളായ രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരുടെയും പ്രകടനം സ്‌ക്രീനിൽ കാണുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

English Summary:
Sanjay Leela Bhansali’s film Love and War release 2026

7rmhshc601rd4u1rlqhkve1umi-list 4mj59n41h02luc0f3refaooaui mo-entertainment-common-malayalammovienews mo-entertainment-movie-aliabhatt mo-entertainment-movie-ranbirkapoor mo-entertainment-movie f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version