CINEMA

ഫഹദിനു പുറകിൽ ആകാംക്ഷയോടെ രജനി; ഞെട്ടിയത് ഫഹദ്

ഫഹദിനു പുറകിൽ ആകാംക്ഷയോടെ രജനി; ഞെട്ടിയത് ഫഹദ് | Rajinikanth Fahadh Faasil

ഫഹദിനു പുറകിൽ ആകാംക്ഷയോടെ രജനി; ഞെട്ടിയത് ഫഹദ്

മനോരമ ലേഖകൻ

Published: September 19 , 2024 09:49 AM IST

1 minute Read

ഫഹദ് ഫാസിലും രജനികാന്തും

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടൈയ്യനിലെ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ വിഡിയോ പുറത്ത് . ചിത്രത്തിൽ പാട്രിക്ക് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫഹദ് ഫാസിലും രജനികാന്തും അമിതാഭ് ബച്ചനും ഉൾപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ വിഡിയോയും നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിട്ടുണ്ട്. ഫഹദിന്റെ അഭിനയം കാണാൻ എത്തുന്ന രജനികാന്തിന്റെ ആകാംക്ഷയും വിഡിയോയിൽ കാണാം.

ഒരു ഫൺ മൂഡിലുള്ള കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിക്രം, മാമന്നൻ എന്നീ സിനിമകൾക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. മാമന്നനിലെ ജാതിവെറിയനായ രത്നവേൽ എന്ന കഥാപാത്രവും കമൽഹാസൻ ചിത്രം വിക്രമിലെ അമറും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ. റിതിക സിങ്, ദുഷാര വിജയൻ, മഞ്ജു വാര്യർ എന്നിവരുടെ ക്യാരക്റ്റർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു.

വേട്ടയ്യൻ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒക്ടോബർ 10ന് റിലീസ് ചെയ്യും. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍കൊലകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീതം. 

English Summary:
Watch: Rajinikanth Gets Jovial With Fahadh Faasil IN This BTS Video From Vettaiyan

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-rajinikanth mo-entertainment-movie-fahadahfaasil 4k1b0825o0n5vk2gp5k5rujf18 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manjuwarrier


Source link

Related Articles

Back to top button